ജെറുസലേം : ഇസ്രയേലിൽ ഏഴു പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു ശേഷം നടന്ന വെടിവെപ്പിൽ പങ്കെടുത്തത് 13 കാരനായ ഭീകരൻ. റോഡരികിൽ കൂടി നടന്നു പോയ ഒരു കൂട്ടം ഇസ്രയേൽ പൗരന്മാരെയാണ് 13 കാരനായ ഭീകരൻ ഒളിച്ചിരുന്ന് വെടിവെച്ചത്. സംഘത്തിലെ ആയുധധാരികളായ പൗരന്മാർ തിരിച്ച് വെടിവെച്ചതിനെ തുടർന്ന് പലസ്തീൻ ഭീകരന് പരിക്കേറ്റു.
ഡ്യൂട്ടിയിലല്ലാത്ത ഇസ്രയേലി സൈനികനും അച്ഛനുമാണ് വെടിയേറ്റത്. ഇരുവരുടേയും നില ഗുരുതരമാണ്. ഭീകരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പതിമൂന്നുകാരനായ ഭീകരന്റെ പക്കൽ നിന്ന് തോക്കും തിരകളും പിടിച്ചെടുത്തിട്ടുണ്ട്. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് പിന്നിൽ നിന്നാണ് ഭീകരൻ വെടിയുതിർത്തത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.
https://twitter.com/i/status/1619260777961250816
നേരത്തെ ജെറുസലേമിലെ നെവേ യാക്കോവ് സിനഗോഗിന് സമീപമുണ്ടായ ഭീകരാക്രമണത്തിൽ ഏഴ് ഇസ്രയേലി പൗരന്മാർ കൊല്ലപ്പെട്ടിരുന്നു. ഭീകരനെ പോലീസ് പിന്നീട് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും ഉൾപ്പെട്ടിരുന്നു. ഭീകരാക്രമണത്തിനു ശേഷം പലസ്തീനിൽ വലിയ ആഘോഷങ്ങളാണ് നടന്നത്. മധുര പലഹാരം നൽകിയും പടക്കം പൊട്ടിച്ചുമാണ് പലസ്തീൻ മത മൗലികവാദികൾ ഭീകരാക്രമണം ആഘോഷിച്ചത്.
Discussion about this post