കോഴിക്കോട് : കേരളത്തിലെ പശുക്കൾ ചെയ്യുന്ന സംഭാവന പോലും മുഖ്യമന്ത്രി പിണറായി വിജയനോ സർക്കാരോ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്നില്ലെന്ന് കെ സുരേന്ദ്രൻ. പശുക്കൾ നിരവധി കൃഷിക്കാരെയും സാധാരണക്കാരെയും സാമ്പത്തികമായി സഹായിക്കുന്നുണ്ട്. എന്നാൽ അത് പോലും ചെയ്യാത്ത സർക്കാരിനെക്കൊണ്ട് ഈ നാട്ടിലെ ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള സർക്കാരിന്റെ ജനവിരുദ്ധ നികുതി വർദ്ധനവിനെതിരെ കോഴിക്കോട് നടക്കുന്ന പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാഫിയ സർക്കാരാണ് കേരളത്തിലുള്ളത്. പാവപ്പെട്ടവന്റൈ കൈയ്യിൽ അധിക നികുതി കൊള്ള നടത്തുകയാണ് പിണറായി സക്കാർ ചെയ്യുന്നത്. 500 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന കേരളത്തിലെ ഒരാളും തമിഴ്‌നാട്ടിലെ ഒരു പൗരനും അടയ്‌ക്കേണ്ട തുകയിൽ 4000 രൂപയുടെ വിത്യാസമുണ്ട്. ബജറ്റിലൂടെ ആർക്കും സഹായം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, എന്ത് ഭരണമാണ് പിണറായി വിജയൻ കേരളത്തിൽ നടപ്പിലാക്കുന്നത് എന്ന് ചോദിച്ചു.
ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു പദ്ധതിയും സർക്കാർ നടപ്പിലാക്കിയിട്ടില്ല. തൊഴിലില്ലായ്മ പരിഹരിക്കാനോ കർഷകരെ സഹായിക്കാനോ വ്യവസായികളെ സഹായിക്കാനോ സർക്കാർ ഒരു പദ്ധതിയും ഉൾപ്പെടുത്തിയിട്ടില്ല.
സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷൻ ചിന്താ ജെറോമിനെതിരെയും സുരേന്ദ്രൻ ആരോപണങ്ങൾ ഉന്നയിച്ചു. എന്തു ജോലിയാണ് അവർ ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. വൻ തുക കൊടുത്ത് റിസോർട്ടിൽ താമസിക്കുന്നു..യാതൊരു ലജ്ജയും ഇല്ലാതെ കള്ളം പറയുന്നു. നാട്ടിലെ പാവപ്പെട്ട ജനങ്ങളെ എങ്കിലും ചിന്ത ജെറോം ബഹുമാനിക്കണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Discussion about this post