തിരുവനന്തപുരം : കേരളത്തിലെ മത്സ്യബന്ധന മേഖലയുടെ വികസനത്തിനായി നോർവേ മോഡലിൽ പദ്ധതികൾ നടപ്പിലാക്കാനൊരുങ്ങി സർക്കാർ. ഇതിനായി സംസ്ഥാന ബജറ്റിൽ 321.33 കോടി വകയിരുത്തി. നോർവെയിൽ നിന്നുള്ള നിർമിത ബുദ്ധി സാങ്കേതിക വിദ്യയുടെ പിന്തുണയോടെ സമുദ്രകൂട് പരീക്ഷിക്കാനാണ് നീക്കം. ജലത്തിൽ മുങ്ങിക്കിടക്കുന്ന മാതൃകാ കൂടുതൽ സ്ഥാപിക്കും. ഈ പദ്ധതിക്കായി 9 കോടി വകയിരുത്തിയിട്ടുണ്ട്.
ഉൾനാടൻ മത്സ്യസമ്പത്ത് സംരക്ഷണത്തിന് 5 കോടിയും കടലോര മത്സ്യബന്ധനത്തിന് 6.1 കോടി രൂപയുമാണ് വകയിരുത്തിയത്. സാങ്കേതിക വിദ്യയുടെയും ആധുനിക ഉപകരണങ്ങളുടെയും സഹായത്തോടെ വിപണനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാവും. ഈ പദ്ധതിക്കായി കെഎസ്ഐഡിസിയുടെ കീഴിലുള്ള ഫുഡ്പാർക്ക് നവീകരിച്ച് സീഫുഡ് പ്രൊസസിംഗ് പാർക്ക് സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഇതിനായി 20 കോടി വിലയിരുത്തി.
മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ പ്ലാസ്റ്റിക് മാലിന്യ ശുചീകരണത്തിന് 5.5 കോടി വകയിരുത്തി. മത്സ്യ ബന്ധന ബോട്ടുകൾ ആധുനികവത്കരിക്കാൻ 10 കോടി രൂപയുടെ പുതിയ പദ്ധതി പുറത്തിറക്കും. മത്സ്യബന്ധന ബോട്ടുകളുടെ എഞ്ചിനുകൾ പെട്രോൾ ഡീസൽ എഞ്ചിനുകളാക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് എട്ട് കോടി നീക്കിവെച്ചു. ഉൾനാടൻ മത്സ്യ മേഖലക്ക് 82.11 കോടി വകയിരുത്തി എന്നിവയാണ് പ്രഖ്യാപിച്ച പദ്ധതികളിൽ ചിലത്.
Discussion about this post