തിരുവനന്തപുരം: നടൻ ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിച്ച് നടി മഞ്ജുവാര്യർ. ഇന്നോളം നൽകിയ ചിരികൾക്ക് നന്ദിയെന്ന് മഞ്ജു വാര്യർ പറഞ്ഞു. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു ഇന്നസെന്റ് അന്തരിച്ചത്.
ഫേസ്ബുക്കിലൂടെയായിരുന്നു നടി ആദരാഞ്ജലി അർപ്പിച്ചത്. ‘ നന്ദി ഇന്നസെന്റ് ചേട്ടാ! നൽകിയ ചിരികൾക്ക്… സ്‌ക്രീൻ മാത്രമല്ല ജീവിതത്തിലും- മഞ്ജുവാര്യർ ഫേസ്ബുക്കിൽ കുറിച്ചു. ഇന്നസെന്റിന്റെ ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്.
അർബുദത്തെ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടതോടെ ഈ മാസം മൂന്നിനായിരുന്നു ഇന്നസെന്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതിനിടെ ആരോഗ്യനില വഷളായിരുന്നു എങ്കിലും പിന്നീട് സുഖം പ്രാപിച്ച് വരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ ആഴ്ച അദ്ദേഹത്തിന്റെ ആരോഗ്യനില വീണ്ടും മോശമായി. പിന്നീട് രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയാൻ ആരംഭിക്കുകയായിരുന്നു.
കോവിഡ് ബാധയെ തുടർന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും, പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായതു ഹൃദയാഘാതവുമാണ് മരണത്തിലേക്ക് നയിച്ചത് എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
Discussion about this post