ന്യൂഡൽഹി: ആംആദ്മി കൗൺസിലർ പവൻ സെഹ്രാവത് ബിജെപിയിൽ. പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ സെഹ്രാവതിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിന് നിമിഷങ്ങൾക്ക് മുൻപായിരുന്നു സെഹ്രവതിന്റെ നിർണായക ചുവടുമാറ്റം. ആംആദ്മിയുടെ രാഷ്ട്രീയത്തിൽ മടുത്താണ് പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നത് എന്ന് അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ കോർപ്പറേഷനിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ആംആദ്മി നേതൃത്വം തന്നിൽ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. ആംആദ്മയിൽ ഇനിയും തുടരാൻ തനിക്ക് കഴിയില്ലെന്നും സെഹ്രവത് വ്യക്തമാക്കി. ഭവാനയിലെ ആംആദ്മി കൗൺസിലറായിരുന്നു സെഹ്രവത്.
അതേസമയം കോർപ്പറേഷനിൽ കഴിഞ്ഞ ദിവസം രാത്രിയും ബിജെപിയും ആംആദ്മിയും തമ്മിൽ സംഘർഷമുണ്ടായി. ഇതേ തുടർന്ന് ഇന്ന് രാവിലെ 10 വരെ യോഗം നിർത്തിവച്ചു. സംഘർഷത്തെ തുടർന്ന് ഇതുവരെ 9 തവണയാണ് കൗൺസിലർമാരുടെ യോഗം നിർത്തിവച്ചത്.
Discussion about this post