കോട്ടയം : വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ആളുകളെ കൊല്ലുന്നത് തടയാൻ പുതിയ ആശയം പങ്കുവെച്ച് കേരള ജനപക്ഷം(സെക്കുലർ) ചെയർമാൻ പിസി ജോർജ്. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊന്ന ശേഷം ആ ഇറച്ചി വിറ്റ് സർക്കാർ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്ന് പിസി ജോർജ് പറഞ്ഞു. ഇതിനെ എതിർക്കുന്ന പരിസ്ഥിതിവാദികളുടെ കരണത്തടിക്കുകയാണ് വേണ്ടത്.
നാട്ടിലിറങ്ങി ശല്യം ചെയ്യുന്ന മൃഗങ്ങളുടെ ഇറച്ചി ഇത്തരത്തിൽ വിദേശ രാജ്യങ്ങളിൽ വിൽക്കാറുണ്ട്. കർഷകരുടെ പ്രശ്‌നം പരിഹരിക്കാൻ അതേ മാർഗമുള്ളൂ എന്നാണ് പിസി ജോർജ് പറയുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ കാട്ടാന ആക്രമണത്തിൽ 105 പേരാണ് മരിച്ചത്.
ഇടുക്കി ജില്ലയെ സമ്പൂർണ്ണ വനമാക്കി മാറ്റി കോടിക്കണക്കിന് രൂപയുടെ കാർബൺ ഫണ്ട് തട്ടാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ വന്യജീവികളുടെ ആക്രമണം കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ജില്ലയിലെ കർഷകരുടെയും മുല്ലപ്പെരിയാർ ഡാമിന്റെയും രക്ഷയ്ക്കായി ഇടുക്കി ജില്ലയെ തമിഴ്‌നാടിന് വിട്ടുകൊടുക്കണം. അങ്ങനെ വിട്ടുകൊടുത്താൽ ജനങ്ങളെ തമിഴ്‌നാട് സർക്കാർ വന്യജീവികളിൽ നിന്നു രക്ഷിക്കുമെന്നും പിസി ജോർജ് പറഞ്ഞു.
Discussion about this post