ഇസ്ലാമാബാദ്: വനിതാ ഉദ്യോഗസ്ഥയുടെ കൈയ്യിൽ നിന്നും കുട വാങ്ങി ഉദ്യോഗസ്ഥയെ മഴയത്ത് നിർത്തി നടന്നു നീങ്ങിയ പാകിസ്താൻ പ്രധാനമന്ത്രിയ്‌ക്കെതിരെ വിമർശനം ശക്തമാകുന്നു. പാരിസിൽ നടക്കുന്ന ദിദ്വിന ന്യൂ ഗ്ലോബൽ ഫിനാൻസിംഗ് ഉടമ്പടി ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം.
കോരിച്ചൊരിയുന്ന സമയത്ത് കാറിൽ വന്നിറങ്ങിയ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ അനുഗമിക്കാൻ കുടയുമായി എത്തിയതായിരുന്നു പ്രോട്ടോക്കാൾ ഉദ്യോഗസ്ഥ. എന്നാൽ കാറിൽ നിന്ന് ഇറങ്ങിയ ഷെഹബാസ് വനിതാ ഉദ്യോഗസ്ഥയോട് എന്തോ പറഞ്ഞ ശേഷം അവരുടെ കൈയ്യിൽ നിന്ന് കുട വാങ്ങി ഒറ്റയ്ക്ക് നടക്കുകയായിരുന്നു. പിന്നാലെ ഒന്നും സംസാരിക്കാതെ ഉദ്യോഗസ്ഥ പിറകെ മഴ നനഞ്ഞ് വരുന്നത് വീഡിയോയിൽ കാണാം.
വീഡിയോ വൈറലായതോടെ ഷെഹബാസിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇതാണോ പാകിസ്താൻ ാേകത്തിന് നൽകുന്ന സന്ദേശമെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് ഉയരുന്ന വിമർശനം. തെറ്റായ രീതിയാണ് ഷെഹബാസിന്റേതെന്നും ഇങ്ങനെയുള്ള നേതാക്കന്മാരിൽ നിന്ന് ജനങ്ങൾ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും വിമർശനം ഉയരുന്നുണ്ട്.
Discussion about this post