ശ്രീനഗർ: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ജമ്മുകശ്മീരിലെത്തിയ വയനാട് എംപി രാഹുൽ ഗാന്ധിയും പ്രിയങ്കയും സന്ദർശനം തുടരുന്നു. ദിവസങ്ങളായി കശ്മീർ താഴ്വരയിൽ കഴിയുന്ന ഇരുവരും പ്രദേശത്തിന്റെ ഇപ്പോഴത്തെ സുരക്ഷിതത്വം സ്വയം അനുഭവിച്ചറിയുകയാണ്.
ജമ്മുകശ്മീരിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ഖീർ ഭവാനി ക്ഷേത്രത്തിൽ ഇരുവരും സന്ദർശനം നടത്തി. കശ്മീരി പണ്ഡിറ്റുകളുടെ പ്രധാനക്ഷേത്രമായ രഗ്‌യാ ദേവീ ക്ഷേത്രം ഗന്ദർബാൽ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെത്തിയ ഇരുവരും പൂജാദി കർമ്മങ്ങളിൽ പങ്കു കൊണ്ടു.
ക്ഷേത്രദർശനത്തിന് ശേഷം ഇരുവരും ദാൽ തടാകത്തിന്റെ തീരത്തുള്ള ഹസ്രത്ബാൽ ദർഗയും സന്ദർശിച്ചു. സുരക്ഷാ കാരണങ്ങളാൽ വളരെ രഹസ്യമാക്കിയാണ് സന്ദർശനം നടത്തിയതെന്ന് ഇരുവരും പ്രതികരിച്ചു.
Discussion about this post