Thursday, August 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കൈയ്യബദ്ധം പറ്റിയതാണെന്ന് ജനങ്ങൾക്ക് ഇപ്പോൾ ബോധ്യമുണ്ട്; ബജറ്റിലെ നികുതി നിർദ്ദേശങ്ങൾ തയ്യാറാക്കാൻ ധനമന്ത്രി ക്വട്ടേഷൻ സംഘത്തെയാണോ ഏൽപിച്ചതെന്ന് രമേശ് ചെന്നിത്തല

by Brave India Desk
Feb 7, 2023, 12:46 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം; ബജറ്റിലെ നികുതി നിർദ്ദേശങ്ങൾ തയ്യാറാക്കാൻ ധനമന്ത്രി ക്വട്ടേഷൻ സംഘത്തെയാണോ ഏൽപിച്ചതെന്ന് രമേശ് ചെന്നിത്തല. നിയമസഭയിൽ ബജറ്റിനെക്കുറിച്ചുളള ചർച്ചയിൽ ബജറ്റ് നിർദ്ദേശങ്ങളോട് വിയോജിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചതന്ത്രം കഥയിൽ സന്യാസിയായി വേഷം കെട്ടിയ കാട്ടുപൂച്ചയുടെ കഥയാണ് ബജറ്റിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഓർമ്മ വരുന്നതെന്ന് പറഞ്ഞാണ് രമേശ് ചെന്നിത്തല തുടങ്ങിയത്.

ഉപദേശം തേടി അടുത്തെത്തിയ കുരുവിയെയും മുയലിനെയും ഒറ്റച്ചാട്ടത്തിന് പൂച്ച പിടിച്ചു തിന്നു. അതുപോലെയാണ് ഇപ്പോൾ ഇടത് സർക്കാരും. ജനങ്ങളുടെ പണം കൊണ്ടു തന്നെ സർക്കാർ അവർക്ക് കിറ്റ് കൊടുത്തു. ആ മോഹവലയത്തിൽ വീണുപോയ ജനങ്ങളാണ് ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലെത്തിച്ചത്. അങ്ങനെ കാട്ടുപൂച്ച അതിന്റെ യഥാർത്ഥ സ്വഭാവം പുറത്തെടുത്തു. ബജറ്റിലൂടെ ഒറ്റച്ചാട്ടത്തിൽ ജനങ്ങളെയാകെ കശാപ്പ് ചെയ്തിരിക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. കൈയ്യബദ്ധം പറ്റിയതാണെന്ന് ജനങ്ങൾക്ക് ഇപ്പോൾ ബോധ്യമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Stories you may like

ഇനി ‘കേരളം മെട്രോ’; കൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം, സർക്കാരിന് ശുപാർശ

കേരള കുംഭമേളയെ സർക്കാർ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി

എന്തൊക്കെ പഞ്ചാര വാക്കുകളായിരുന്നു എല്ലാ ദിവസവും ആറ് മണിക്ക് കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രി പറഞ്ഞതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഉറുമ്പിന് പോലും ഭക്ഷണം നൽകുന്ന കാര്യത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞിരുന്നത്. ദീനാനുകമ്പയുടെ മൂർത്തിമത് ഭാവമായ കേരളത്തിലെ മുഖ്യമന്ത്രി ഇപ്പോൾ 4000 കോടി രൂപയുടെ അധിക നികുതി കേരളത്തിലെ ജനങ്ങളുടെ മേൽ അടിച്ചേൽപിച്ചിരിക്കുകയാണ്.

സർക്കാർ എത്രത്തോളം ജനവിരുദ്ധമാണെന്ന് പെട്രോളിന്റെയും ഡീസലിന്റെയും നികുതി വർദ്ധനയുടെ കാര്യം മാത്രം എടുത്താൽ മതിയെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. നികുതി നിർദ്ദേശങ്ങൾ കാണുമ്പോൾ ബജറ്റ് തയ്യാറാക്കാൻ ക്വട്ടേഷൻ സംഘത്തെ ധനകാര്യമന്ത്രി ഏൽപിച്ചുപോയോ എന്ന് സംശയമുണ്ടെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.

കേന്ദ്രം പെട്രോളിന് വില കൂട്ടുന്നുവെന്ന് ആരോപിച്ച് സമരം ചെയ്തവരാണ് ഇടതുപക്ഷം. പിന്നെ ഇപ്പോഴത്തെ നികുതിയെ എങ്ങനെ ന്യായീകരിക്കുമെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ജനങ്ങളെ കൊളളയടിക്കുന്നത് നിർത്തണം. നാലായിരം കോടി രൂപയുടെ അധിക ബാദ്ധ്യത ജനങ്ങളുടെ തലയിൽ കെട്ടിവെച്ചിട്ട് സാമൂഹ്യ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നത് കാണുമ്പോൾ അത്ഭുതപ്പെടുകയാണ്. പ്രളയ സെസ് കൊണ്ട് ജനങ്ങൾക്ക് എന്ത് കാര്യം ചെയ്തുവെന്ന് ഇതുവരെ ആർക്കും അറിയില്ല. ക്ഷേമ പെൻഷൻ കൊടുക്കാൻ എല്ലാ സാധനങ്ങൾക്കും നികുതി കൂട്ടണോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Tags: രമേശ് ചെന്നിത്തലനികുതി നിർദ്ദേശങ്ങൾപഞ്ചതന്ത്രം കഥകിറ്റ്Budget Tax hikeramesh chennithalacongresskerala assembly
Share9
Tweet
SendShare

Latest stories from this section

മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കാൻ സാധ്യത,മൂവായിരത്തിലധികം പേരെ മാറ്റിപാർപ്പിക്കുന്നു; കനത്ത ജാഗ്രത

‘മുല്ലപ്പെരിയാറിൽ പുതിയ ഡാം, മുഴുവൻ ചെലവും കേരളം വഹിക്കും’; തമിഴ്നാടിന് വൻ ഓഫറുമായി സർക്കാർ

കേസ് മാറ്റിവെക്കാൻ ഇത് വില്ലേജ് ഓഫീസോ തഹസിൽദാർ ഓഫീസോ അല്ല; ആഭ്യന്തര സെക്രട്ടറിയെ ശാസിച്ച് ഹൈക്കോടതി

കേസ് മാറ്റിവെക്കാൻ ഇത് വില്ലേജ് ഓഫീസോ തഹസിൽദാർ ഓഫീസോ അല്ല; ആഭ്യന്തര സെക്രട്ടറിയെ ശാസിച്ച് ഹൈക്കോടതി

ഒരൊറ്റ സ്‌കാൻ, കുപ്പിവന്ന വഴിയും ക്വാളിറ്റിയും വരെ അറിയാം; സമ്പൂർണ ഡിജിറ്റലൈസേഷനിലേക്ക് ബെവ്‌കോ

‘ബെവ്കോയിൽ ബോണസ് ഒരു ലക്ഷം, ഞങ്ങളും സർക്കാർ ഉദ്യോഗസ്ഥരല്ലേ?’; ചോദ്യങ്ങൾക്കുള്ള കനത്ത മറുപടി ഇതാ!

 ഓണത്തിന് മാറ്റുകൂട്ടാൻ കേന്ദ്ര സഹായം;’തൃശ്ശൂരിന്റെ പുലികളിക്ക് കേന്ദ്ര ഫണ്ട് അനുവദിച്ച് ഉത്തരവ്; സുരേഷ് ഗോപി!

‘ശ്രീരാമന്റെ ആക്ഷേപം സങ്കടകരം, 24 ലക്ഷം കഴിഞ്ഞ ദിവസവും നൽകി’; പുലിക്കളിയെ അധിക്ഷേപിച്ചവർക്ക് സുരേഷ് ഗോപിയുടെ മറുപടി!

Latest News

amith sha

ലഡാക്കിന് ഇനി സ്വന്തം ഹൈക്കോടതി ബെഞ്ച് ; കേന്ദ്ര സർക്കാരിന്റെ ചരിത്രപരമായ നിർണ്ണായക തീരുമാനം പ്രഖ്യാപിച്ച് അമിത് ഷാ

ഇനി ‘കേരളം മെട്രോ’; കൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം, സർക്കാരിന് ശുപാർശ

ഇനി ‘കേരളം മെട്രോ’; കൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം, സർക്കാരിന് ശുപാർശ

ഇന്ത്യക്കാരേയും അമേരിക്കക്കാരേയും ഹോട്ടലുകളിൽ കയറ്റി ; ഞങ്ങളെ കയറ്റിയില്ല; പരാതിയുമായി പാകിസ്താൻ എം.പി

ഇന്ത്യക്കാരേയും അമേരിക്കക്കാരേയും ഹോട്ടലുകളിൽ കയറ്റി ; ഞങ്ങളെ കയറ്റിയില്ല; പരാതിയുമായി പാകിസ്താൻ എം.പി

കുപ്രസിദ്ധ ഗുണ്ടാ നേതാവ് വിനോദ് പാനു വെടിയേറ്റ് കൊല്ലപ്പെട്ടു ; കോടതി വളപ്പിൽ വച്ച് വെടിയുതിർത്തത് 12 തവണ

കുപ്രസിദ്ധ ഗുണ്ടാ നേതാവ് വിനോദ് പാനു വെടിയേറ്റ് കൊല്ലപ്പെട്ടു ; കോടതി വളപ്പിൽ വച്ച് വെടിയുതിർത്തത് 12 തവണ

ബ്രിട്ടീഷ് പട്ടാളത്തിൻ്റെ പാചകക്കാരൻ;മട്ടാഞ്ചേരിയുടെ സുഗന്ധം;കായിക്കാസ് ബിരിയാണി

ബ്രിട്ടീഷ് പട്ടാളത്തിൻ്റെ പാചകക്കാരൻ;മട്ടാഞ്ചേരിയുടെ സുഗന്ധം;കായിക്കാസ് ബിരിയാണി

സ്വന്തം സ്വപ്നം ബലിനൽകി ചേട്ടൻ, 154 കി.മീ വേഗത്തിൽ ഇന്ത്യക്കായി തീപാറിച്ച് അനിയൻ; ഇത് അശോക് ശർമ്മയുടെ കഥ

സ്വന്തം സ്വപ്നം ബലിനൽകി ചേട്ടൻ, 154 കി.മീ വേഗത്തിൽ ഇന്ത്യക്കായി തീപാറിച്ച് അനിയൻ; ഇത് അശോക് ശർമ്മയുടെ കഥ

ഭൂമിക്ക് നടുവിലൂടെ തുരങ്കമുണ്ടാക്കി ചാടിയാൽ മറുപുറത്ത് എത്താൻ എത്ര സമയം വേണം?

ഭൂമിക്ക് നടുവിലൂടെ തുരങ്കമുണ്ടാക്കി ചാടിയാൽ മറുപുറത്ത് എത്താൻ എത്ര സമയം വേണം?

കേരള കുംഭമേളയെ സർക്കാർ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി

കേരള കുംഭമേളയെ സർക്കാർ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies