എലി ശല്യം ഭയന്ന് വീട് തന്നെ ഉപേക്ഷിച്ച് പോകേണ്ടി വന്നാലോ അതെന്ത് ഭീകരമായിരിക്കും. അങ്ങനെ സംഭവിച്ച ഒരാളുടെ കഥയാണിത് ബ്രിസ്റ്റോളിനടുത്തുള്ള പക്കിള്‍ചര്‍ച്ചിലെ താമസക്കാരനായ 42 -കാരന്‍ ഡേവിഡ് ഹോളാര്‍ഡാണ് ഈ അവസ്ഥയില്‍ നില്‍ക്കുന്നത്.
നാട്ടുകാരെ മാത്രമല്ല കീടനിയന്ത്രണത്തിനെത്തുന്നവരെയും ഈ സംഭവം ഞെട്ടിച്ചിരിക്കുകയാണ്. കുടുംബത്തോടൊപ്പം താമസിക്കുന്ന ഹോളാര്‍ഡ്, 2020 ജൂണിലാണ് എലി ശല്ല്യത്തിന്റെ ലക്ഷണങ്ങള്‍ ആദ്യം ശ്രദ്ധിച്ചു തുടങ്ങിയത്. എന്നാല്‍, മൂന്നുമാസം മുമ്പാണ് സ്ഥിതിഗതികള്‍ കൈവിട്ട അവസ്ഥയിലാണ് എന്ന് അദ്ദേഹം മനസിലാക്കുന്നത്. അധികം വൈകാതെ എലിശല്ല്യം രൂക്ഷമായി. വീട്ടില്‍ എവിടെയും എലി കയറിയതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. രാത്രികളില്‍ മേല്‍ക്കൂര കരളുന്നതിന്റെ ശബ്ദവും മറ്റും കേട്ട് തുടങ്ങി.
അധികം വൈകാതെ പ്രശ്‌നം അതീവരൂക്ഷമായി. അടുക്കളയുടെ മേല്‍ക്കൂര കേടുവരുത്തി, ജലവിതരണം തടസപ്പെടുത്തി, ആറ് തവണ വൈദ്യുതി വിതരണം തടസ്സപ്പെടുത്തുന്നത് വരെയും എത്തി കാര്യങ്ങള്‍. പ്രൊഫഷണലായി ഇവയെ നീക്കം ചെയ്യുന്നവരെ വിളിച്ചതിലും ഇലക്ട്രീഷ്യന്മാര്‍ക്ക് നല്‍കിയതിലും ഒക്കെയായി ഒരുലക്ഷത്തിലധികം രൂപ ചെലവഴിച്ചു.
എന്നിട്ടും എലികള്‍ക്കൊരു കൂസലുമില്ല. ഇതോടെ വീട് സുരക്ഷിതമല്ല എന്ന് മനസിലാക്കിയ ഹോളാര്‍ഡ് തന്റെ മക്കളില്‍ മൂന്നുപേരെ തന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് അയച്ചു. അത് മാത്രമല്ല, എലികള്‍ കേടാക്കിയ സാധനങ്ങള്‍ നന്നാക്കുന്നതിനും പകരം പുതിയത് വാങ്ങുന്നതിനും ഒക്കെയായി വലിയ ചിലവാണ് ഹോളാര്‍ഡിന് വന്നിരിക്കുന്നത്. എന്തായാലും, എലികളുടെ ശല്ല്യം കാരണം ഈ വീടുവിറ്റ് എവിടെയെങ്കിലും പോവുകയാണ് എന്നാണ് ഇപ്പോള്‍ ഹോളാര്‍ഡ് പറയുന്നത്.
Discussion about this post