അഹമ്മദാബാദ് : ഗുജറാത്ത് ടൈറ്റൻസിനെ മൂന്ന് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്. സഞ്ജു സാംസണിന്റെയും വെസ്റ്റിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്‌മെയറിന്റെയും തകർപ്പൻ ബാറ്റിംഗാണ് രാജസ്ഥാൻ റോയൽസിന് ത്രില്ലിംഗ് വിജയം സമ്മാനിച്ചത്. ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം നാല് പന്തുകൾ ശേഷിക്കവേയാണ് റോയൽസ് മറികടന്നത്.
46 റൺസെടുത്ത മില്ലറും 45 റൺസെടുത്ത ശുഭ്മാൻ ഗില്ലുമാണ് ടൈറ്റൻസിന്റെ നിരയിൽ തിളങ്ങിയത്. മദ്ധ്യ ഓവറുകളിൽ വിക്കറ്റുകൾ വീണത് ടൈറ്റൻസിനെ ബാധിച്ചു. സന്ദീപ് ശർമ്മയുടെ പിശുക്കൻ ബൗളിംഗാണ് ടൈറ്റൻസിനെ പിടിച്ച് നിർത്തിയത്. ശ്ർമ്മ $ ഓവറുകളിൽ 25 റൺസ് വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ 4 റൺസിൽ നിൽക്കെ രണ്ട് ഓപ്പണർമാരും കൂടാരം കയറി. ദേവദത്ത് പടിക്കലിനൊപ്പം സാവധാനം തുടങ്ങിയ സഞ്ജു പിന്നീട് ഹെറ്റ്മെയറിനൊപ്പം ചേർന്ന് കത്തിക്കയറി. 32 പന്തുക:ളിൽ 3 ബൗണ്ടറികളും 6 സിക്സറുകളും പായിച്ച് സഞ്ജു 60 റൺസെടുത്തു. പിന്നീടെത്തിയ ധ്രുവ് ജുറേലും മോശമാക്കിയില്ല. 10 പന്തിൽ 18 റൺസായിരുന്നു ജുറേലിന്റെ സമ്പാദ്യം. മുഹമ്മദ് സമിയെറിഞ്ഞ പത്തൊൻപതാം ഓവറിൽ ഒരു സിക്സറും ഫോറുമടക്കം 3 പന്തിൽ 10 റൺസ് നേടി ആർ. അശ്വിനും കാര്യമായ സംഭാവന നൽകി
അവസാന ഓവറിലെ രണ്ടാം പന്ത് ഡീപ് മിഡ്‌വിക്കറ്റിനു മുകളിൽ കൂടി സിക്സറിനു തൂക്കിയ ഹെറ്റ്മെയറാണ് വിജയ റൺ നേടിയത്. 26 പന്തിൽ 56 റൺസുമായി ഹെറ്റ്മെയർ പുറത്താകാതെ നിന്നു.
Discussion about this post