അന്യഗ്രഹ ജീവികളുണ്ടോ എന്ന ചോദ്യം എക്കാലത്തും മനുഷ്യനെ അലട്ടിയിട്ടുണ്ട്. ഇപ്പോഴും ഇതു സംബന്ധിച്ച സമസ്യകള്‍ക്കുത്തരം തേടിക്കൊണ്ടിരിക്കുകയാണ് ശാസ്ത്ര ലോകം.
ഇപ്പോഴിതാ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട ചില നീരീക്ഷണങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ്. പ്രപഞ്ചത്തില്‍ അന്യഗ്രഹ ജീവികള്‍ ഉണ്ടാകാമെന്നും അവര്‍ മനുഷ്യരേക്കാളും ആയിരം വര്‍ഷങ്ങളുടെ പുരോഗമനം കൈവരിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറയുന്നു. രണ്‍വീര്‍ അലാബാദിയയുമായി ഒന്നിച്ചുള്ള ഒരു പോഡ് കാസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍.
‘നിങ്ങളെക്കാള്‍ 200 വര്‍ഷം പിറകില്‍ സഞ്ചരിക്കുന്ന ഒരു സംസ്‌കാരത്തെയും 1000 വര്‍ഷം മുന്നില്‍ സഞ്ചരിക്കുന്ന ഒരു സംസ്‌കാരത്തെ കുറിച്ചും സങ്കല്‍പ്പിച്ചു നോക്കൂ ചിലപ്പോള്‍ നമ്മളേക്കാള്‍ സാങ്കേതികവിദ്യാപരമായും പരിണാമപരമായും ആയിരം വര്‍ഷങ്ങള്‍ മുന്നില്‍ നില്‍ക്കുന്നവര്‍ ഉണ്ടാവാം. പുതിയ കണ്ടെത്തലുകള്‍ ആധാരമാക്കി നോക്കിയാല്‍ കോസ്മിക് ജീവികളില്‍ താരതമ്യേന പുതിയ ആളുകളായിരിക്കാം മനുഷ്യര്‍. അദ്ദേഹം പറഞ്ഞു.
അതേസമയം, അന്യഗ്രഹ ജീവികളുമായി മനുഷ്യര്‍ ഇതുവരെ സമ്പര്‍ക്കം പുലര്‍ത്താത്തതില്‍ താന്‍ സന്തുഷ്ടനാണെന്നും ഐഎസ്ആര്‍ഒ മേധാവി കൂട്ടിച്ചേര്‍ത്തു. ഭൂമിയിലെ ജീവന്‍ ഒരു പൊതു പൂര്‍വികനില്‍ നിന്നാണ് പരിണമിച്ചത്. അന്യഗ്രഹ ജീവികള്‍ വ്യത്യസ്തമായ ജനിതക, പ്രോട്ടീന്‍ ഘടനകള്‍ ഉള്ളവരായിരിക്കാമെന്നും സോമനാഥ് പറയുന്നു. അവരുമായുള്ള സമ്പര്‍ക്കം ചിലപ്പോള്‍ അപകടരമാവും, കാരണം ഒരു ജീവിതരീതി മറ്റൊന്നിന് മീതേ ആധിപത്യം സ്ഥാപിക്കേണ്ടി വരും.അത് അത്ര നല്ലതല്ല അദ്ദേഹം പറഞ്ഞു.
Discussion about this post