ന്യൂഡൽഹി: കോൺഗ്രസ് വനിതാ നേതാവും മുൻ ദേശീയ അദ്ധ്യക്ഷയുമായ സോണിയ ഗാന്ധി ആശുപത്രിയിൽ. ബ്രോങ്കൈറ്റിസിനെ തുടർന്നാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സോണിയയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോണിയയ്ക്ക് കടുത്ത പനി അനുഭവപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നു. ഇതിന് പിന്നാലെയാണ് ബ്രോങ്കൈറ്റിസും അനുഭവപ്പെട്ടത്. ഇതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നിലവിൽ ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ച മുറിയിൽ സോണിയ നിരീക്ഷണത്തിലാണ്. നിലവിൽ പനി അനുഭവപ്പെടുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നാമത്തെ തവണെയാണ് സോണിയയെ ആശുപത്രിയിൽ ചികിത്സ തേടുന്നത്. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് ജനുവരിയിലായിരുന്നു 76 കാരിയായ സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Discussion about this post