കാബൂൾ: പെരുന്നാൾ ആഘോഷം തകൃതിയായി പുരോഗമിക്കുന്നതിനിടെ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. പൊതു ഇടങ്ങളിലെ ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയാണ് താലിബാൻ ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ട് പ്രവിശ്യകളിൽ ഈദ് ആഘോഷങ്ങളിൽ സ്ത്രീകൾക്ക് പങ്കെടുക്കാനേ സാധിക്കില്ല.
രണ്ട് അറിയിപ്പുകൾ പ്രകാരം, തഖർ (വടക്കുകിഴക്ക്), ബഗ്ലാൻ (വടക്ക്) പ്രവിശ്യകളിൽ ‘ഈദുൽ ഫിത്തർ ദിവസങ്ങളിൽ സ്ത്രീകൾ കൂട്ടമായി പുറത്ത് പോകുന്നത് വിലക്കിയിട്ടുണ്ട്. ഈദ് ദിനത്തിൽ സ്ത്രീകളെയാരും പൊതുമദ്ധ്യത്തിൽ കാണരുതെന്നാണ് താക്കീത്.
ഈദ് നമസ്‌കാരത്തിൽ താലിബാന്റെ ഏകാധിപതിയായ ഹിബത്തുള്ള അഖുന്ദ്സാദയെ നിർബന്ധമായും പരാമർശിക്കണമെന്നും ഉത്തരവിൽ പറയുന്നു.ഈ മാസം ആദ്യം, വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഹെറാത്തിലെ പൂന്തോട്ടങ്ങളോ മറ്റോ ഉള്ള റസ്റ്റോറന്റുകളിൽ കുടുംബങ്ങളെയും സ്ത്രീകളെയും പ്രവേശിപ്പിക്കുന്നത് താലിബാൻ നിരോധിച്ചിരുന്നു .
Discussion about this post