മുല്ലമൊട്ട് പോലെ വെളുത്തുതിളങ്ങുന്ന പല്ലുകള്‍ ആഗ്രഹിക്കാത്തവരുണ്ടോ, എന്നാല്‍ പ്രൊഫഷണല്‍ ടൂത്ത് വൈറ്റനിംഗിനൊക്കെ നല്ല പണചിലവാണ്. എന്നാല്‍ ഇതൊന്നുമില്ലാതെ വീട്ടില്‍ തന്നെ പല്ലുവെളുപ്പിച്ചാലോ. ഇതിനെന്താണ് ടിപ്‌സ് എന്നു നോക്കാം. കുറച്ചു ബേക്കിംഗ് സോഡയും ഹൈഡ്രജന്‍ പെറോക്‌സൈഡും മാത്രമാണ് ഇതിനാവശ്യം
ഇനി ഇതെങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം
വേണ്ട സാധനങ്ങള്‍
ഒരു ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ
2 ടേബിള്‍സ്പൂണ്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ്
മിക്‌സ് ചെയ്യാനുള്ള പാത്രം
ഒരു ടൂത്ത് ബ്രഷ്
ഇനി പാത്രത്തിലേക്ക് ബേക്കിംഗ് സോഡയും ഹൈഡ്രജന്‍ പെറോക്‌സൈഡും ചേര്‍ക്കുക. ഇതു തമ്മില്‍ മിക്‌സ് ചെയ്യുമ്പോള്‍ പേസ്റ്റ് രൂപത്തിലുള്ള ഒരു കുഴമ്പ് ലഭിക്കും ഇനി അല്‍പ്പം അയവ് തോന്നുകയാണെങ്കില്‍ അല്‍പ്പം ബേക്കിംഗ് സോഡയും ചേര്‍ത്ത് കൊടുക്കുക.
അതുകൊണ്ട് ബ്രഷ് ചെയ്യുക രണ്ടുമിനിറ്റ് നേരത്തെ ബ്രഷിങ് കഴിഞ്ഞതിന് ശേഷം വായ നന്നായി വെള്ളം ഉപയോഗിച്ച് കഴുകുക. നിങ്ങളുടെ ടൂത്ത് ബ്രഷും ഇതുപോലെ വൃത്തിയാക്കാന്‍ മറക്കരുത്.
ഇപ്പോള്‍ നല്ല വെളുത്തനിറവും തിളക്കവുമുള്ളതായി പല്ലുകള്‍ മാറും. ഇതില്‍ വളരെ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയുണ്ട്. ഇത് ഒരാഴ്ച്ച രണ്ടോ മൂന്നോ തവണയില്‍ കൂടുതല്‍ ചെയ്യാന്‍ പാടില്ല ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ പല്ലിലെ ഇനാമലിനെ വളരെ ദോഷകരമായി ബാധിക്കുകയും മോണയുടെ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുകയും ചെയ്യും.
പല്ലുകളുടെ നിറത്തിന് മങ്ങലേല്‍ക്കുന്നതില്‍ ഒരു പ്രധാന ഘടകമാണ് ഭക്ഷണം അതില്‍ കോഫി, റെഡ് വൈന്‍, ബെറികള്‍ എന്നിവ ഉള്‍പ്പെടുന്നു ഇത്തരം ഭക്ഷണ സാധനങ്ങള്‍ ഉപയോഗിച്ചതിന് ശേഷം വായ നന്നായി കഴുകാത്തത് പല്ലുകളിലെ നിറം മാറ്റത്തിന് കാരണമായിത്തീരുന്നു.
വെള്ളം ധാരാളം കുടിക്കുന്നത് വായുടെ ആരോഗ്യത്തിനും അതുവഴി പല്ലുകളുടെ തിളക്കത്തിനും വഴി നയിക്കും അതിനാല്‍ പല്ലുകള്‍ തിളങ്ങുന്നതിനായി വെള്ളം കുടിക്കുന്നതും നല്ലതാണ്.
Discussion about this post