ജറുസലേം; പ്രാദേശിക സമയം രാവിലെ 8.30 ഓടെയാണ് ഈജിപ്ത് ഇസ്രായേൽ അതിർത്തിയിൽ ഏറ്റുമുട്ടലുണ്ടായതായി പറയപ്പെടുന്നത്.മൂന്ന് സൈനികരുടെ മൃതദേഹങ്ങളാണ് പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫുമായി സുരക്ഷാസ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് റിപ്പോർട്ട് നൽകിയതായും സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.
ഈ സംഭവത്തിന് മണിക്കൂറുകൾക്കു മുൻപ് അതിർത്തി കടന്നുള്ള മയക്കുമരുന്നു സംഘത്തിനെതിരെ ഇസ്രായേൽ സേന വെടിവെയ്പ് നടത്തിയിരുന്നു. ഏകദേശം 400,000 ഡോളർ വിലമതിക്കുന്ന മയക്കുമരുന്നും ഏറ്റുമുട്ടലിൽ സേന പിടിച്ചെടുത്തു . ഈ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നതാണ് സൈന്യം അന്വേഷിക്കുന്നത്. വയർലെസ്സ് കോളുകൾക്ക് മറുപടി നൽകുന്നതിൽ വീഴ്ച വന്നതിനെ തുടർന്നാണ് അന്വേഷണം നടന്നതും ഇസ്രായേലി സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതും.അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്താനുള്ള ശ്രമം സൈനികർ തകർത്തതോടെയാണ് ഒറ്റരാത്രികൊണ്ട് പോരാട്ടം ആരംഭിച്ചതെന്നാണ് ഇസ്രായേൽ സൈനിക വക്താവ് ലഫ്റ്റനന്റ് കേണൽ റിച്ചാർഡ് ഹെക്റ്റ് പറയുന്നത്.
ഈജിപ്ഷ്യൻ അധികാരികളുമായി തങ്ങൾ “പൂർണ്ണമായ ഏകോപനത്തിലാണെന്നും” അത് “തുടരുന്നതും നല്ലതാണെന്നും” ഇസ്രായേലി സൈനിക ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. അതേ സമയം സംഭവത്തിൽ ഈജിപ്ഷ്യൻ സൈന്യം ഉൾപ്പെട്ടതായി സൂചനയില്ല.ഇസ്രായേലും ഈജിപ്തും 40 വർഷത്തിലേറെയായി സമാധാനത്തിലാണ്, ശക്തമായ സുരക്ഷാ സഹകരണവുമുണ്ട്.













Discussion about this post