അഗർത്തല: അഞ്ച് ദശകങ്ങൾക്ക് ശേഷം ഭഗവാൻ ശ്രീരാമൻ അയോദ്ധ്യയുടെ സിംഹാസനം അലങ്കരിക്കാൻ പോകുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു വർഷത്തിനുള്ളിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ത്രിപുരയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പരിപാടിയിൽ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത വർഷം ആകുമ്പോഴേക്കും രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ജനങ്ങൾക്ക് ആരാധനയ്ക്കായി തുറന്നു നൽകും. 500 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ശ്രീരാമൻ അയോദ്ധ്യയുടെ സിംഹാസനം അലങ്കരിക്കുന്നത്. ,സിപിഎമ്മും കോൺഗ്രസും ആകെ വിശ്വസിച്ചിരുന്നത് അഴിമതിയിലും അക്രമത്തിലുമാണ്. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ഭരണകാലത്ത് ആയിരുന്നു ത്രിപുര കുപ്രസിദ്ധമായത്. ബിജെപി സർക്കാർ അധികാരത്തിലേറിയതിന് ശേഷമാണ് ജനങ്ങൾ നല്ല ഭരണം അനുഭവിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഇരു പാർട്ടികളുടെയും ഭരണകാലത്ത് സംസ്ഥാനത്ത് യാതൊരു വികസനവും ഉണ്ടായില്ല. എന്നാൽ ഇന്ന് രാജ്യത്ത് അതിവേഗം പുരോഗതി കൈവരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ത്രിപുര. അടിസ്ഥാന സൗകര്യവികസനത്തിനും ജനക്ഷേമത്തിനുമായി നിരവധി പ്രവർത്തനങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടത്തിവരുന്നത് എന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
ബിജെപി ജനങ്ങൾക്ക് വോട്ട് നൽകി. ഇതിന് പകരമായി ജനങ്ങൾക്ക് വികസനം സമ്മാനമായി നൽകി. സർക്കാർ ജോലിയിൽ 33 ശതമാനം സംവരണം ഉറപ്പാക്കി ജനങ്ങളെ ശക്തിപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യം. എന്നാൽ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കാനാണ് സിപിഎമ്മും കോൺഗ്രസും ശ്രമിക്കുന്നത്. ഇതിനായി വ്യാജ പ്രചാരണങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇവർ ശ്രമിക്കുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
Discussion about this post