ഉപയോഗിക്കുന്നവരുടെ മരണത്തിന് തന്നെ കാരണമാകുന്ന ഭക്ഷ്യവസ്തുക്കള്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ച് അമേരിക്ക. യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്്രേഷന്റെ സ്റ്റാന്‌ഡേര്‍ഡിലെത്താത്ത ഭക്ഷ്യവസ്തുക്കളാണ് മാര്‍ക്കറ്റില്‍ നിന്ന് നീക്കം ചെയ്യുന്നത്. ഇത്തരം ഭക്ഷ്യവസ്തുക്കള്‍ക്കെതിരെ മുമ്പും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലാണ് അവര്‍ ഇത്തരം കടുത്ത നടപടികളിലേക്ക് നീങ്ങുക. സാധാരണയായി ഉല്‍പാദകര്‍ തങ്ങളുടെ ഇന്ന ഉല്‍പന്നം വിപണിയില്‍ നിന്ന് നീക്കം ചെയ്യണം എന്ന് ആവശ്യപ്പെടുമ്പോഴോ അല്ലെങ്കില്‍ അതിലെ മായം കണ്ടെത്തുമ്പോഴോ ആണ് ഉല്‍പ്പന്നം പിന്‍വലിക്കുക. എന്നാല്‍ ഇപ്പോള്‍ നേരിട്ടാണ് ഈ 10 ഭക്ഷ്യവസ്തുക്കള്‍ പിന്‍വലിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്.
പിന്‍വലിച്ച ഭക്ഷ്യവസ്തുക്കള്‍
ഇലകള്‍
ചീസുകള്‍
ഗ്രൗണ്ട് ബീഫ്
ഉള്ളി
ടര്‍ക്കി
ചിക്കന്‍
പപ്പായ
പീച്ച്
കാന്റെലോപ്
ഫ്‌ളോര്‍
എന്തുകൊണ്ട് ഇവ
50 തവണയെങ്കിലും ഇലക്കറികള്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. കണ്‍സ്യൂമര്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഈ പച്ചക്കറി കഴിച്ചാണ്
ചീസും ഗ്രൗണ്ട് ബീഫും
2017 2022 കാലഘട്ടത്തില്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ സാല്‍മൊണെല്ല ലിസ്റ്റീരിയ ബാധകള്‍ ഇവയുടെ ഉപയോഗം മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിനൊപ്പം ഇ കോളി അണുബാധയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 12,744,438 പൗണ്ട് ഗ്രൗണ്ട് ബീഫാണ് അമേരിക്ക വിപണിയില്‍ നിന്ന് പിന്‍വലിച്ചത്.
ഉള്ളി
ഉള്ളിയുടെ ഉപയോഗം മൂലം മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും ബാക്ടീരിയ കണ്ടാമിനേഷന്‍ മൂലമാണ് ഇത് ഒഴിവാക്കുന്നത്. മരണകാരണമല്ലെങ്കിലും രോഗങ്ങള്‍ക്ക് കാരണമായതായി റിപ്പോര്‍ട്ടുകളുണ്ട്.
ടര്‍ക്കിയും ചിക്കനും
സാല്‍മൊണെല്ല അണുബാധ പല തവണ ടര്‍ക്കിയില്‍ നിന്നും ചിക്കനില്‍ നിന്നും സ്ഥിരീകരിച്ചു
പപ്പായയും പീച്ചും
പപ്പായയില്‍ നിന്ന് സാല്‍മൊണെല്ല അണുബാധ മൂലം രണ്ട് പേരാണ് അമേരിക്കയില്‍ മരിച്ചത്. പീച്ചിലും സാല്‍മൊണെല്ലയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
അതുപോലെ തന്നെ കാന്റെലോപ്പിലും ഫ്‌ലോറിലും ഇത്തരം അപകടകാരികളായ ബാക്ടീരിയകളെ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post