പ്ലാസ്റ്റിക് കുപ്പികള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നതും അതില്‍ വെള്ളമുള്‍പ്പെടെയുള്ള ദ്രാവകങ്ങള്‍ സൂക്ഷിക്കുന്നതും കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ ഉണ്ടാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിരുന്നു. ഇപ്പോഴിതാ പുതിയൊരു പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. രക്തസമ്മര്‍ദ്ദത്തില്‍ വലിയ മാറ്റങ്ങള്‍ ഇത് സൃഷ്ടിക്കുമെന്നാണ് ഡാന്യൂബ് യൂണിവേഴ്‌സിറ്റിയിലെ മെഡിസിന്‍ വിഭാഗത്തിന്റെ കണ്ടെത്തല്‍.
ഇത്തരം കുപ്പികളില്‍ വെള്ളം കുടിക്കുമ്പോള്‍ അതിനൊപ്പം മൈക്രോപ്ലാസ്റ്റിക്കുകളും ശരീരത്തിലും രക്തക്കുഴലുകളിലും എത്തുന്നു. അതിന് പിന്നാലെ രക്ത സമ്മര്‍ദ്ദത്തിലും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കും,
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുള്ളവരില്‍ അത് കൂടാനും കുറഞ്ഞവരില്‍ അത് കുറയാനുമുള്ള സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. ഇത്തരം പാര്‍ട്ടിക്കിളുകള്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാന്‍സറിനും ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുവെന്ന് മുമ്പേ പഠന റിപ്പോര്‍ട്ടുകള്‍ തെളിയിച്ചിരുന്നു.
പ്ലാസ്റ്റിക് കുപ്പികളിലുള്ള ഡ്രിങ്കുകള്‍ കുടിക്കുന്നത് വഴി ഓരോ ആഴ്ച്ചയും 5 ഗ്രാം മൈക്രോപ്ലാസ്റ്റിക്കാണ് മനുഷ്യശരീരത്തിലെത്തിച്ചേരുന്നത്. ഇത് തടയുന്നതിനായി ഫില്‍റ്റര്‍ ചെയ്ത വെള്ളം തിളപ്പിച്ച് ഉപയോഗിക്കാനും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
Discussion about this post