നിങ്ങള്‍ക്ക് സ്വയം ശ്വാസം പിടിച്ചുനിര്‍ത്തിയാല്‍ മരിക്കാന്‍ സാധിക്കുമോ ഇല്ലെന്നാണ് ഉത്തരം എന്നാല്‍ മറ്റേതെങ്കില്‍ ബാഹ്യശക്തി നിമിത്തം ഇങ്ങനെ സംഭവിച്ചാല്‍ ബോധക്ഷയവും മരണവുമൊക്കെ സംഭവിക്കും. എന്താണ് ഇങ്ങനെ സംഭവിക്കുന്നതിന് പിന്നില്‍. ഇങ്ങനെ ശ്വാസം പിടിച്ചുനിര്‍ത്തിയാല്‍ തലച്ചോറിന്റെ ചില സവിശേഷ ഭാഗങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. മോട്ടോര്‍ കോര്‍ട്ടെക്‌സാണ് അതിലൊന്ന്
ഈ ഭാഗം പെട്ടെന്ന് തന്നെ നിങ്ങള്‍ ശ്വാസം സ്വയം തടസ്സപ്പെടുത്തിയെന്ന് സെന്‍സ് ചെയ്യുന്നു. ഇത് ചില സിഗ്നലുകള്‍ തലച്ചോറിലെ തന്നെ ശ്വസന കേന്ദ്രത്തിലേക്ക് അയക്കുന്നു. അത് മെഡുല്ലയിലാണ് ഇരിക്കുന്നത് ഈ ഭാഗമാണ് ശ്വസനപ്രക്രിയയ്ക്ക് സഹായിക്കുന്ന മസിലുകളെ ഉത്തേജിപ്പിക്കുന്നത്.
ഇതേസമയം തന്നെ കീമോറെസ്‌പേറ്റേവ്‌സ് എന്നറിയപ്പെടുന്ന കോശങ്ങള്‍ ശരീരത്തിലെ ഓക്‌സിജന്റെയും കാര്‍ബണ്‍ഡയോക്‌സൈഡിന്റെയും അളവുകള്‍ ട്രാക്ക് ചെയ്യുന്നു ഇവ വളരെ കൃത്യതയോടെ പ്രവര്‍ത്തിക്കുന്നു. ശ്വാസം കൂടുതല്‍ സമയം പിടിച്ചുവെക്കുന്നത് അസ്വസ്ഥതയ്ക്ക് ഇടയാക്കുന്നു
അതോടെ ആ ഉദ്യമത്തില്‍ നിന്ന് പിന്തിരിയേണ്ടി വരികയും ചെയ്യുന്നു. പലതതരം വ്യായാമങ്ങളുടെ ഭാഗമായി ഇങ്ങനെ ശ്വാസം പിടിച്ചുവെക്കാറുണ്ട്. എന്നാല്‍ ഇത് യാതൊരു കാരണവും കൂടാതെ ഒരു പരീക്ഷണത്തിന് വേണ്ടി ചെയ്യുന്നവരില്‍ ശ്വാസകോശത്തെ സഹായിക്കുന്ന അതിപ്രധാന മസിലായ ഡയഫ്രത്തിന് പരാലിസിസ് ഉണ്ടാകുന്നതിന് കാരണമാകുന്നു.അതുകൊണ്ട് വെറുതെയാണെങ്കിലും ഇത്തരം കാര്യങ്ങള്‍ ചെയ്യാതെ സൂക്ഷിക്കുകയാണ് വേണ്ടത്.
Discussion about this post