മുംബൈ: നടൻ സൽമാൻ ഖാന് നേരെ വധ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശി ധക്കട് റാം ബിഷ്‌ണോയ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി സൽമാൻ ഖാന്റെ ഓഫീസിലേക്ക് ധക്കട് റാം സന്ദേശം അയച്ചത്.
ബാന്ദ്രാ പോലീസിന്റെ പ്രത്യേക സംഘമായിരുന്നു ഇയാളെ പിടികൂടിയത്. ജോധ്പൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത് എന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടു.
ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഇ മെയിൽ സന്ദേശമാണ് സൽമാൻ ഖാന്റെ ഓഫീസിൽ ലഭിച്ചത്. സംഭവത്തിൽ അദ്ദേഹത്തിന്റെ സഹായിയായ പ്രശാന്ത് ഗുഞ്ചാൽക്കറായിരുന്നു പോലീസിൽ പരാതി നൽകിയത്. ഇ-മെയിൽ അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ധക്കട് റാമിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പോലീസിന് ലഭിച്ചത്. ഉടനെ രാജസ്ഥാൻ പോലീസിന്റെ സഹായത്തോടെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post