തിരുവനന്തപുരം; കേരള സന്ദർശത്തിനെത്തുന്ന പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാർക്ക് അവസരം. 24 ന് വൈകുന്നേരം എഴുമണിക്ക് കൊച്ചിയിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്. എട്ടുപേർക്കാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലേക്ക് ക്ഷണം ലഭിച്ചത്.
അതേസമയം പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോ 1.8 കിലോമീറ്ററാക്കി, നേരത്തെ 1.2 കിലോമീറ്ററാണ്‌നിശ്ചയിച്ചിരുന്നത്. വെണ്ടുരുത്തി പാലം മുതൽ തേവരകോളജ് വരെയാകും റോഡ് ഷോ. റോഡ് ഷോ കാണാൻ കൂടുതൽ ആളുകൾ എത്തുന്നത് കണക്കിലെടുത്താണ് 1.8 കിലോമീറ്ററാക്കിയത്. നേരത്തെ തേവര ജംങ്ഷൻ മുതലാണ് നിശ്ചയിച്ചിരുന്നത്.
കൂടിക്കാഴ്ചയ്ക്ക് ക്ഷണം കിട്ടിയവർ
1. മാർ ജോർജ്ജ് ആലഞ്ചേരി, സീറോ മലബാർ സഭ
2. ബസേലിയോസ് മാർതോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്ക, ഓർത്തഡോക്‌സ് സഭ
3. ജോസഫ് മാർ ഗ്രീഗോറിയോസ്, യാക്കോബായ സഭ
4. മാർ മാത്യു മൂലക്കാട്ട്, ക്‌നാനായ കത്തോലിക്ക സഭ, കോട്ടയം
5. മാർ ഔജിൻ കുര്യാക്കോസ്, കൽദായ സുറിയാനി സഭ
6. കർദ്ദിനാൾ മാർ ക്ലീമിസ്, സീറോ മലങ്കര സഭ
7. ആർച്ച്ബിഷപ് മാർ ജോസഫ് കളത്തിപ്പറമ്പിൽ, ലത്തീൻ സഭ
8. കുര്യാക്കോസ് മാർ സേവേറിയൂസ്, ക്‌നാനായ സിറിയൻ സഭ, ചിങ്ങവനം
Discussion about this post