ആദ്യമായി ട്വിറ്ററില്‍ മലയാളം വാക്ക് ഹാഷ് ടാഗ് ട്രെന്‍ഡ് ആയി. മുഖ്യമന്ത്രി രാജിവെയ്ക്കുക എന്നാവശ്യപ്പെട്ടുള്ള ക്യാമ്പയിന് ട്വിറ്റര്‍ ഏറ്റെടുത്തതോടെയാണ് ഇത്.
ഇതെന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് ചോദിച്ചുള്ള വിദേശികളുടെ പ്രതികരണത്തിന് താഴെ ഇംഗ്ലീഷില്‍ കേരളത്തിലെ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും, അഴിമതിയാരോപണങ്ങളില്‍ മുഖ്യന് മുങ്ങി കുളിച്ചിരിക്കുകയാണെന്നും ഇംഗ്ലീഷില്‍ മലയാളികള്‍ വിശദീകരണം നല്‍കുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ കരുത്തുറ്റ സാന്നിധ്യമായ മലയാളികള്‍ ക്യാമ്പയിന് ഏറ്റെടുത്താല്‍ മുഖ്യമന്ത്രി രാജിവെയ്ക്കേണ്ടി വരുമെന്നും ചിലര്‍ കമന്റ് ചെയ്യുന്നു.
മലയാളീസിന്റെ കാമ്പയിന് ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് ഇതിനകം പിന്തുണ ലഭിയ്ക്കുന്നുണ്ട്.
നേരത്തെ മലയാളീസും ട്വീറ്ററില്‍ ഹിറ്റായിരുന്നു. ഇതിന് പിറകെയാണ് മുഖ്യമന്ത്രി രാജിവെയ്ക്കുക എന്ന ഹാഷ് ടാഗ് ട്വിറ്റര്‍ ടോപ്പ് ട്രെന്റ് ്ആകുന്നത്.
Discussion about this post