ഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി കര്‍ഷകരെ ആശങ്കപ്പെടുത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷകരുടെ പോരാട്ടം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു. കര്‍ഷകരുടെ സംഭാവനകള്‍ മറന്നാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. പാവങ്ങള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഭൂമിയേറ്റെടുക്കല്‍ ബില്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ സമ്മതിക്കില്ല. കര്‍ഷകരില്‍ നിന്ന് ഭൂമി ഏറ്റെടുത്ത് കുത്തകള്‍ക്ക് വിതരണം ചെയ്യുകയാണ് മോദി സര്‍ക്കാരിന്റെ ഉദ്ദേശം മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി പരാജയമാണെന്നും രാഹുല്‍ പറഞ്ഞു.
ഡല്‍ഹിയില്‍ കര്‍ഷക റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. അതേസമയം 57 ദിവസത്തെ തന്റെ പാര്‍ട്ടിയില്‍ നിന്നുള്ള അവധിയെ സംബന്ധിച്ച് രാഹുല്‍ പരാമര്‍ശിച്ചില്ല.
Discussion about this post