പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നും വിഭജന സമയത്ത് കുടിയൊഴിക്കപ്പെട്ട 28 പാകിസ്ഥാനികള്‍ക്ക് മദ്ധ്യ പ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഇന്ത്യന്‍ പൗരത്വം നല്കി. തങ്ങളുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ വേണ്ടി ഇന്ത്യയില്‍ വന്ന ഇവര്‍ പിന്നീട് തിരിച്ച് പോകാതെയാണിരുന്നത്. ഇങ്ങനെ വരുന്ന മിക്കവരും സന്ദര്‍ശന വിസയിലാണ് ഇന്ത്യയില്‍ വരാരുള്ളത്.
സിന്ധു നദിയുടെ തീരത്ത് വളര്‍ന്ന് വന്ന പൗരന്മാര്ക്ക് അവരുടെ വേരുകള്‍ ഉപേക്ഷിച്ച് ഇന്ത്യയില്‍ വരേണ്ടി വന്നിട്ടുണ്ടെങ്കില്‍ അവര്‍ ഇന്ത്യയുടെ സ്വാഗതം അര്‍ഹിക്കുന്നുവെന്ന് പൗരത്വം നല്കുന്ന വേളയില്‍ ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു.
ജനുവരിയില്‍ ആഭ്യന്തര മന്ത്രിയായ രാജ്നാഥ് സിംഗ് 52 സിന്ധ് പാകിസ്ഥാനികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയിരുന്നു. പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ മതപരമായ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്ന് പരക്കെ ആരോപണമുണ്ട്.
Discussion about this post