വനിതകളുടെ ട്വന്റി 20 ലോകകപ്പ് മത്സരത്തിന് ഇന്ന് വെസ്റ്റ് ഇന്‍ഡീസില്‍ തുടക്കം. ഉദ്ഘാടന മാച്ചില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്കാണ് മത്സരം നടക്കുക.
ഹര്മന് പ്രീത് സിംഗാണ് ഇന്ത്യയെ നയിക്കുന്നത്. ടീമിലെ ആറ് പേര്‍ക്ക് ഇത് ആദ്യത്തെ ലോകകപ്പാണ്. ഹര്‍മന്‍പ്രീത്, സ്മൃതി മന്ദാന, മിഥാലി രാജ് എന്നിവരാണ് ഇന്ത്യയുടെ ബാറ്റിംഗിലെ കരുത്ത്.
പുതിയ കോച്ചായ രമേഷ് പവാറിന്റെ ശിക്ഷണത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതിന് മുമ്പ് രണ്ട് തവണ ഇന്ത്യ സെമിയില്‍ എത്തിയിട്ടുണ്ട്. ന്യൂസിലന്‍ഡുമായുള്ള മത്സരത്തിന് ശേഷം ഞായറാഴ്ച പാകിസ്ഥാനുമായും 15ന് അയര്‍ലന്‍ഡുമായും 17ന് ഓസ്ട്രേലിയയുമായും ഇന്ത്യ മത്സരിക്കും.
Discussion about this post