ജനീവ: കൊറോണ വാക്സിന് ഈ വര്‍ഷം അവസാനം തന്നെ പുറത്തിറക്കുമെന്ന് ലോകാരോഗ്യ സംഘടന. വാക്സിനെ കുറിച്ചുള്ള വിവരങ്ങള്‍ ലോകാരോഗ്യ സംഘടന പുറത്തുവിട്ടു. പത്തോളം പുതിയ മരുന്നുകള്‍ മനുഷ്യരില്‍ പരീക്ഷിക്കുന്ന ഘട്ടത്തിലാണെന്ന് ഡബ്ല്യുഎച്ച്ഒ ചീഫ് സയന്റിസ്റ്റും തമിഴ്നാട് സ്വദേശിയുമായ ഡോ. സൗമ്യ സ്വാമിനാഥന് അറിയിച്ചു.
പരീക്ഷണ ഘട്ടത്തിലുള്ള പത്തില്‍ മൂന്ന് മരുന്നുകളും അടുത്ത ഘട്ടത്തിലെ ടെസ്റ്റിങ്ങിനായി നീങ്ങിയിട്ടുണ്ടെന്നും ഇത് പ്രതീക്ഷ പകരുന്നതാണെന്നും ഡോ. സൗമ്യ കൂട്ടിച്ചേര്‍ത്തു.
ഭാഗ്യമുണ്ടെങ്കില്‍ ഈ വര്‍ഷം അവസാനത്തോടെ ഒന്നോ രണ്ടോ വാക്സിനുകള്‍ കൊറോണക്കെതിരായി കണ്ടെത്താന്‍ കഴിയുമെന്നാണ് ഡബ്ല്യുഎച്ച്ഒ കരുതുന്നുന്നത്.
Discussion about this post