കൊച്ചി : സ്വർണക്കടത്ത് കേസിലെ സൂത്രധാരനായ കെ.ടി റമീസ് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നതിന്റെ തെളിവുകൾ എൻഐഎ ക്ക് ലഭിച്ചു.സന്ദീപ് നായരാണ് ഇതേ സംബന്ധിച്ച വിവരങ്ങൾ എൻഐഎയോട് വെളിപ്പെടുത്തിയത്. സ്വർണ്ണക്കടത്തു നടത്തുന്നതിന്റെ ഗൂഢാലോചനയ്ക്കായി പ്രതികൾ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങളും എൻഐഎക്ക് ലഭിച്ചിട്ടുണ്ട്.11 ഇടങ്ങളിൽ വെച്ച് ഇവർ ഒത്തുകൂടി ഗൂഢാലോചന നടത്തിയിരുന്നുവെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.
അതേസമയം, സ്വർണക്കടത്തു കേസിൽ ഉൾപ്പെട്ടിട്ടുള്ള കൂടുതൽ ആളുകളുടെ പേരുകൾ പ്രതികളായ സ്വപ്നയും സന്ദീപും ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേർക്കെതിരെയുള്ള അന്വേഷണങ്ങൾ നടന്നു വരികയാണ്. ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
Discussion about this post