തിരുവനന്തപുരം: മുൻ പ്രധാനമന്ത്രിയും സമുന്നത ബിജെപി നേതാവുമായിരുന്ന എ ബി വാജ്പേയി ബീഫ് കഴിച്ചുവെന്ന വ്യാജവാർത്ത നൽകിയതിന് ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകർക്കെതിരെ നടപടി. ഏഷ്യാനെറ്റ് ന്യൂസ് വെബ് എഡിഷൻ അസോസിയേറ്റ് എഡിറ്റർ കെ പി റഷീദിനും സബ് എഡിറ്റർ ജിതിരാജിനും എതിരെയാണ് നടപടി സ്വീകരിച്ചത്.
ഇരുവരെയും സസ്പെൻഡ് ചെയ്തതായും റഷീദിന് ഒരു മാസത്തെ ശമ്പളമില്ലാത്ത സസ്പെൻഷൻ നൽകിയതായുമാണ് വിവരം. ഇടത് ചിന്തകനും പത്രപ്രവർത്തകനുമായ ബി ആർ പി ഭാസ്കറിന്റെ ആത്മകഥയിലെ ഒരു ഭാഗം അടർത്തി മാറ്റിയാണ് ഏഷ്യാനെറ്റ് ന്യൂസ് വെബ് എഡിഷനിൽ വ്യാജവാർത്ത വന്നത്. ഇതിനെതിരെ പ്രതിഷേധം വ്യാപകമായതിനെ തുടർന്നാണ് നടപടി എന്നാണ് സൂചന.
നേരത്തെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വിവാദ വാർത്തകൾ നൽകിയതിന് മാധ്യമം പത്രവുമായി അടുത്ത ബന്ധം പുലർത്തുന്ന മീഡിയ വൺ ചാനലിനും ഏഷ്യാനെറ്റ് ന്യൂസിനുമെതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചിരുന്നു.
Discussion about this post