ഡല്‍ഹി : ഇന്ത്യ വീണ്ടും വീണ്ടും സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതായി സൂചന. ഇത് സംബന്ധിച്ച് സൈന്യം സ്ഥിരീകരണം നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇന്ത്യന്‍ പാരാ സ്പെഷ്യല്‍ ഫോഴ്സിന്റെ (എസ്എഫ്) ഒരു സംഘം കമാന്‍ഡോകള്‍ മ്യാന്മാറിലെ സെനം ഗ്രാമത്തില്‍ പ്രവേശിച്ച് ഭീകരരെ വധിച്ചു എന്നാണ് ലഭിക്കുന്ന വിവരം.
നിരോധിത പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ രണ്ട് കേഡര്‍മാരെ വധിച്ചതായും വിവരമുണ്ട്. ഭീകരര്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ട ഇടത്താണ് സൈന്യം ആക്രമണം നടത്തിയത്. പ്രാദേശിക മാദ്ധ്യമങ്ങളാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിനെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും സൈന്യമോ പ്രതിരോധ മന്ത്രാലയമോ ഇതുവരെയയും പുറത്ത് വിട്ടിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.