കാമുകനൊപ്പം ക്ലാസ്മുറിയില്‍ പ്രണയിച്ചിരിക്കുന്ന ഗൗരി കിഷന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വൈറലായിരുന്നു. പുതിയ ചിത്രമായ ‘ലിറ്റിൽ മിസ് റാവുത്തർ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരുക്കിയ വിഡിയോ കട്ട് ചെയ്ത് ചില രംഗങ്ങൾ മാത്രമായി സമൂഹമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുകയായിരുന്നു. ഈ വിഡിയോയിൽ ഗൗരി കിഷന്റെ കൂടെയുള്ളത് നടൻ ഷെർഷ ഷെരീഫ് ആണ്.
ഇതിനിടയിൽ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നു പറഞ്ഞും പല ഓൺലൈൻ മാധ്യമങ്ങളും വാർത്തയും നൽകിയിരുന്നു. ‘ലിറ്റിൽ മിസ് റാവുത്തർ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഇതുപോലെ രസകരമായ നിരവധി പ്രമോഷനൽ വിഡിയോകൾ അണിയറ പ്രവർത്തകർതന്നെ പുറത്തുവിട്ടിരുന്നു. പതിനൊന്ന് സുഹൃത്തുമായി തിരുവനന്തപുരം സിറ്റിയിൽ രാത്രി പുറത്തുപോയ നടി ഗൗരി കിഷനും പൊലീസുകാരും തമ്മിലുള്ള വാക്കേറ്റത്തിന്റെ വിഡിയോയും പ്രമോഷന്റെ ഭാഗമായി ടീം തയാറാക്കിയതായിരുന്നു.
ലിറ്റിൽ മിസ് റാവുത്തർ എന്ന സിനിമ പറയുന്ന കഥയും വ്യത്യസ്തമാണ് ആറടി പൊക്കമുള്ള നായകനും നാലടിയുള്ള നായികയും തമ്മിലുള്ള രസകരമായ പ്രണയത്തെക്കുറിച്ചാണ് ഇതിന്റെ ഇതിവൃത്തം . നായകനായെത്തുന്ന ഷെർഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് എന്നൊരു പ്രത്യേകതയും ലിറ്റിൽ മിസ് റാവുത്തർക്കുണ്ട്.
Discussion about this post