ജമ്മു: ആര്.എസ്.എസും ബി.ജെ.പിയും മുസ്ലിങ്ങളുടെ ക്ഷേമത്തിനായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുതിര്‍ന്ന ആര്.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. മുസ്ലിങ്ങളുടെ വിദ്യാഭ്യാസം, തൊഴില്‍, വീട് എന്നിവയ്ക്കെല്ലാം വേണ്ടി സംഘടന പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ആര്.എസ്.എസിന്റെ മുസ്ലിം സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ചിനെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിനായാണ് മുസ്ലിം രാഷ്ട്രീയ മഞ്ച് രൂപീകരിച്ചത്. മുസ്ലിം കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കകയും അവരെ സ്വയംപര്യാപ്തരാക്കുകയും ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടന നടത്തുന്നത്. ഒരുപാട് പദ്ധതികള്‍ക്കും ഇതിന്റെ ഭാഗമായി രൂപം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം പ്രീണനം നടത്തുന്ന രാഷ്ട്രീയത്തെ അദ്ദേഹം വിമര്‍ശിച്ചു. മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കശ്മീരിലെ ജനങ്ങള്‍ ഇന്ത്യയാണ് തങ്ങള്‍ക്ക് ജീവിക്കാന്‍ അനുയോജ്യമായ രാജ്യമെന്ന് വിശ്വസിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
പുനെയില്‍ ഫുഡ് ഗ്രയിന്‍ ബാങ്ക് പദ്ധതി തുടങ്ങാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും എല്ലാവര്ക്കും ഭക്ഷണം എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം ജമ്മുവില്‍ പറഞ്ഞു.
Discussion about this post