വാഷിംഗ്ടൺ: ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പിടിയിലായ യുവതി, ഗൂഗിളിൽ തിരഞ്ഞ കാര്യങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് അന്വേഷണ സംഘം. അമേരിക്കൻ യുതി കൗറി റിച്ചിൻസിന്റെ ഗൂഗിൾ സെർച്ച് വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 2022 മാർച്ചിലാണ് ഒരു പ്രത്യേക രാസവസ്തു കൂടുതലായി ഉള്ളിൽചെന്ന് എറിക്ക് റിച്ചിൻസ് എന്നയാൾ കൊല്ലപ്പെട്ടത്. ഈ കേസിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
യുഎസിലെ ഉട്ട എന്ന മേഖലയിലെ ജയിലുകളെ കുറിച്ചും,അമേരിക്കയിലെ ആഡംബര ജയിലുകളെക്കുറിച്ചുമാണ് കൗറി പ്രധാനമായി ഗൂഗിളിൽ തിരഞ്ഞെിരിക്കുന്നത്. മായ്ച സന്ദേശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്കു വീണ്ടെടുക്കാൻ കഴിയുമോ, ഇൻഷുറൻസ് കമ്പനിയിൽനിന്ന് പണം ലഭിക്കാൻ എത്രനാൾ വേണ്ടിവരും, പൊലീസിന് ഒരാളെ നിർബന്ധിച്ച് നുണപരിശോധനയ്ക്കു വിധേയനാക്കാൻ കഴിയുമോ, മരണസർട്ടിഫിക്കറ്റിൽ മരണകാരണം മാറ്റാൻ കഴിയുമോ തുടങ്ങിയ കാര്യങ്ങളാണ് കൗറി ഇന്റർനെറ്റിൽ തിരഞ്ഞിരിക്കുന്നത്.
വിചാരണയ്ക്കിടെയാണ് കൗറിയുടെ ഗൂഗിൾസെർച്ചുകൾ കോടതിയ്ക്ക് മുമ്പാകെ എത്തിയത്. ഇത് പരിശോധിച്ച കോടതി,അവർ സമൂഹത്തിന് അപകടകരമാണെന്നും ജയിൽ കഴിയട്ടെയെന്നും ഉത്തരവിട്ടു. എന്നാൽ തന്റെ കേസിലെ തെളിവുകളെക്കുറിച്ചു പഠിക്കുക മാത്രമാണ് അവർ ചെയ്തതെന്ന് കൗറിയുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.
2022 മാർച്ചിൽ രാത്രി ഏറെ വൈകി കൗറി പോലീസിൽ വിളിച്ച് തന്റെ ഭർത്താവിന്റെ ശരീരം തണുത്തു വിറങ്ങലിച്ചിരിക്കുകയാണെന്ന് പറയുകയായിരുന്നു. ഭർത്താവ് ആവശ്യപ്പെട്ടത് പ്രകാരം താൻ വോഡ്ക മിക്‌സ് ചെയ്ത് നൽകി മണിക്കൂറുകൾക്കു ശേഷം അദ്ദേഹത്തെ ബോധരഹിതനായി കണ്ടുവെന്നുമാണ് കൗറി പോലീസിനോടു പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അമിതമായി രാസവസ്തു ശരീരത്തിൽ കലർന്നാണ് യുവാവ് മരിച്ചതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു
Discussion about this post