മനുഷ്യനെപ്പോലെയല്ല, പ്രകൃതിയിലുണ്ടാകുന്ന സൂക്ഷ്മമായ മാറ്റങ്ങള്‍ പോലും തിരിച്ചറിയുന്നവരാണ് അവര്‍. ഇത് പല പ്രകൃതിദുരന്ത സംഭവങ്ങളിലും നമ്മള്‍ മനസ്സിലാക്കിയ വസ്തുതയാണ്. എന്നാല്‍ വീണ്ടും ഇത്തരം പല സന്ദര്‍ഭങ്ങളിലും മനുഷ്യര്‍ ഇവരുടെ മുന്നറിയിപ്പുകളും പ്രതികരണങ്ങളും അവഗണിച്ച് ആപത്തില്‍ ചെന്ന് ചാടാറുമുണ്ട്. പ്രകൃതി ദുരന്തങ്ങള്‍ മുന്നമേ അറിയാന്‍ ശേഷിയുള്ള മൃഗങ്ങളെയും അവര്‍ കാണിക്കുന്ന ലക്ഷണങ്ങളെയും അറിയാം
നായ
നായ മനുഷ്യന്റെ വിശ്വസ്ത സുഹൃത്താണെന്നതില്‍ തര്‍ക്കമില്ല. പ്രകൃതിദുന്തങ്ങളില്‍ നിന്ന് നായയ്ക്ക് നിങ്ങളെ രക്ഷിക്കാനാവും എന്ന് വെറുതെ പറയുന്നതല്ല. നമ്മള്‍ കേള്‍ക്കാത്ത ശബ്ദം കേള്‍ക്കാനുള്ള കഴിവും അപാരമായ ഘ്രാണ ശക്തിയും അവരെ അതിന് പ്രാപ്തരാക്കുന്നു. ഭൂകമ്പത്തിന് മുമ്പായി ഇവര്‍ അസ്വസ്ഥരാകുകയും കുരയ്ക്കുകയും കൂവുകയും ചെയ്യുന്നു,
പൂച്ച
ഏതൊരു പ്രകൃതി ദുരന്തത്തിന് മുമ്പും പൂച്ചകള്‍ ഓടിയൊളിക്കുന്നു. അവര്‍ സംസാരിക്കാന്‍ ശ്രമിക്കുന്നത് പോലെ തോന്നുകയും ചെയ്യുന്നു
ആന
കരയിലെ ഏറ്റവും വലിയ ജീവിയായ ആനയുടെ കഴിവ് പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടികണക്കാക്കുന്ന കാര്യത്തില്‍ അപാരം തന്നെയാണ് അവര്‍ കൂട്ടത്തോടെ ദുരന്തം മുന്‍കൂട്ടി കാണുന്ന സ്ഥലത്തുനിന്ന് പലായനം ചെയ്യുന്നതായി കാണാം. ഇതൊരു മുന്നറിയിപ്പായി പ്രാചീനര്‍ കരുതിയിരുന്നു.
പക്ഷികള്‍
പ്രകൃതി ദുരന്തത്തിന് മുമ്പായി പക്ഷിക്കൂട്ടങ്ങള്‍ അസ്വസ്ഥരാകുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതും ഒരു സൂചനയാണ്
പാമ്പ്
പാമ്പുകളും ഇക്കാര്യത്തില്‍ മുന്നിലാണ് ഇവര്‍ തങ്ങളുടെ മാളം വിട്ടിറങ്ങി പോകുന്നു. ഇത് കൂടുതലായും സംഭവിക്കുന്നത് ഭൂകമ്പത്തിന് മുന്നോടിയായാണ്.
Discussion about this post