നടുവുവേദന ഇന്ന് പലരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. ഓഫീസിലിരുന്ന് വര്‍ക്ക് ചെയ്യുന്നവര്‍ക്കും ശാരീരികമായി കഠിനാധ്വാനം ചെയ്യുന്നവര്‍ക്കും ഒരു പോലെ നടുവു വേദനയുണ്ടാകാന്‍ സാധ്യതയുണ്ട്. ഇപ്പോഴിതാ സ്ഥിരമായി നടുവുവേദന അനുഭവിക്കുന്നവര്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് വിദഗ്ധര്‍.
പഞ്ചസാര
പഞ്ചസാരയുടെ അമിത ഉപയോഗം ശരീരത്തില്‍ ഇന്‍ഫ്‌ലമേഷന്‍ ഉണ്ടാകാന്‍ കാരണമാകും. സ്വീറ്റുകളില്‍ മാത്രമല്ല സോഡയും മധുര പാനീയങ്ങളും ഇതേ പ്രത്യാഘാതം ഉള്ളവയാണ്. ഇത് കൂടുതല്‍ കഴിക്കുന്നത് ഇന്‍ഫ്‌ലമേഷന്‍ വര്‍ധിപ്പിക്കുകയും അതുവഴി നടുവുവേദന വര്‍ധിപ്പിക്കുകയും ചെയ്യും.
റീഫൈന്‍ഡ് ഗ്രൈന്‍സ്
വൈറ്റ് ബ്രെഡ്, വൈറ്റ് റൈസ്, പാസ്ത ഇവയിലൊക്കെ ന്യൂട്രിഷ്യന്‍സും ഫൈബറും വളരെ കുറവാണ്. ഇത്തരം ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ ്‌ളവ് വര്‍ധിപ്പിക്കും അത് ഇന്‍ഫ്‌ലമേഷനും വേദനയും വര്‍ധിപ്പിക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു.
പാലുല്‍പ്പന്നങ്ങള്‍
കാല്‍സ്യത്തിന്റെയും വിറ്റാമിന്‍ ഡിയുടെയും കലവറയാണ് പാലുല്‍പ്പന്നങ്ങള്‍. ഇതും ഇന്‍ഫ്‌ളമേഷന്‍ വര്‍ധിപ്പിക്കും. ഇതും ചില ആളുകളില്‍ നടുവു വേദന വര്‍ധിപ്പിക്കും.
റെഡ് മീറ്റ്
കൂടുതല്‍ റെഡ് മീറ്റ് കഴിക്കുന്നവരിലും നടുവുവേദന അധികരിക്കാറുണ്ട്. സാച്ചുറേറ്റഡ് ഫാറ്റ്, കൊളസ്‌ട്രോള്‍, ഉപ്പ് എന്നീ ഘടകങ്ങള്‍ ഇവയില്‍ കൂടുതലായിരിക്കും അത് തന്നെ കാരണം.
മദ്യവും കഫീനും
മദ്യവും കഫീനും നിങ്ങളുടെ ശരീരത്തിന് പലപ്പോഴും കഠിന പദാര്‍ഥങ്ങളാണ് നിങ്ങളുടെ ശരീരത്തിലെ ജലാംശത്തെ ഇത് വലിച്ചുകളയും അതുമൂലം നിങ്ങള്‍ക്ക് നടുവുവേദനയുണ്ടാകും.
Discussion about this post