ചാറ്റിംഗില്‍ ഒരേ സമയം വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ സഹായിക്കുന്ന സംവിധാനം വരുന്നു. ഓഡല്‍ എന്ന ഈ പുതിയ സംവിധാനം ഭാഷയറിയില്ലെങ്കിലും ചാറ്റിങ്ങിന് നിങ്ങളെ സഹായിക്കും.
യെമനിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് ഓഡല്‍ എന്ന ചാറ്റ് സര്‍വീസ് ആരംഭിച്ചത്. ലോകത്ത് ഇപ്പോള്‍ നിലവിലുള്ള നിരവധി ചാറ്റ് സര്‍വീസുകളുടെ ലോകത്തേക്കാണ് ഓഡലിന്റെയും ലോഗ് ഇന്‍. എന്നാല്‍ ഒരേസമയം പല ഭാഷകളില്‍ ചാറ്റ് ചെയ്യാമെന്നതാണ് ഓഡലിനെ വ്യത്യസ്തമാക്കുന്നത്.
ലോകത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സൗകര്യം ഒരു ചാറ്റ് സര്‍വീസ് വെബ്സൈറ്റ് ഒരുക്കുന്നത്. ഭാഷയറിയാത്ത സുഹൃത്തുക്കളുമായി വീഡിയോ ചാറ്റ് നടത്താനും ഓഡലില് സൗകര്യമുണ്ട്. സംസാരിക്കുന്ന ആളുടെയും ഭാഷകള്‍ വ്യത്യസ്തമാണെങ്കിലും ഓഡല്‍ പരിഹാരിക്കും. ഇരുവര്‍ക്കും മനസിലാകുന്ന ഭാഷയില്‍ ചാറ്റ് അവരിലേക്കെത്തും .ചാറ്റ് ചെയ്യുന്ന എല്ലാവരിലേക്കും അവരവരുടെ ഭാഷകളിലായിരിക്കും സംഭാഷണങ്ങളെത്തുക.
മൂന്ന് വര്‍ഷം മുമ്പാണ് ഓഡല്‍ എന്ന ആശയത്തെക്കുറിച്ച് ഈ ചെറുപ്പക്കാര്‍ ചിന്തിക്കുന്നത്. എല്ലാവര്ക്കും ഫലപ്രദമാകുന്ന രീതിയില്‍ ഓഡലിനെ ഉപകാരപ്പെടുത്താനാണ് ഇവരുടെ അടുത്ത ശ്രമം.
Discussion about this post