ചെന്നൈ: തമിഴ്നാട് ആരോഗ്യവകുപ്പ് മന്ത്രി ഡോ. വിജയഭാസ്കറിന്റെ വസതിയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വിജയഭാസ്കറിന്റേയും അടുത്ത ബന്ധുക്കളുടേയും വീടുകളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. ഏപ്രില്‍ 12ന് നടക്കുന്ന ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വിജയഭാസ്കര്‍ വന്‍തോതില്‍ പണം കൊടുക്കുന്നുവെന്നു പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് റെയ്ഡ് നടത്തിയത്.
ചെന്നൈയിലെ 19 ഇടങ്ങളിലും തിരുച്ചി, പുതുക്കോട്ട ജില്ലകളിലെ 13 ഇടങ്ങളിലും പരിശോധന നടത്തി. നാലു പരാതികളാണ് മന്ത്രിക്കെതിരേ ലഭിച്ചതെന്നും ആദായനികുതി ഉദ്യോഗസ്ഥന് പറഞ്ഞു.
Discussion about this post