സോള്‍: അമേരിക്കന്‍ മുന്നറിയിപ്പിനെ അവഗണിച്ച് ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണ ശ്രമം നടത്തിയെന്നു റിപ്പോര്‍ട്ട് പരീക്ഷണം പക്ഷേ പരാജയപ്പെട്ടെന്ന അവകാശവാദവുമായി അമേരിക്കയും ദക്ഷിണ കൊറിയയും രംഗത്തെത്തുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ ഉത്തര കൊറിയയുടെ കിഴക്കന്‍ തീരത്തെ സിന്‍പോയിലാണ് മിസൈല്‍ പരീക്ഷിക്കാന്‍ ശ്രമിച്ചതെന്നു ദക്ഷിണ കൊറിയന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഏതുതരം മിസൈലാണു പരീക്ഷിച്ചതെന്ന് വ്യക്തമായിട്ടില്ല. മീസൈല്‍ പരീക്ഷണം നടന്നതായി യുഎസ് സൈന്യവും ശരിവച്ചു. അത് ഭൂഖണ്ഡാന്തര മിസൈലല്ലെന്നാണു യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും വിലയിരുത്തല്‍.ഉത്തര കൊറിയ വീണ്ടും പ്രകോപനമുണ്ടാക്കുന്നതിനെ ആശങ്കയോടെയാണ് ലോകം കാണുന്നത്.
ആണവപരീക്ഷണങ്ങളെ എതിര്‍ക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പെന്ന നിലയില്‍ ഇന്നലെ തലസ്ഥാനമായ പ്യോങ്ങ്യാങ്ങില്‍ ഉത്തര കൊറിയ സൈനിക പരേഡ് നടത്തിയിരുന്നു.
Discussion about this post