കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഖുറാന് കത്തിച്ചുവെന്നാരോപിച്ച് യുവതിയെ ജനക്കൂട്ടം തല്ലിക്കൊന്നു. കാബൂളിന് സമീപം ഷാഹഹി ദോഷാംഷിരയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഖുറാന് കത്തിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് യുവതിയെ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു.ജനക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് യുവതി കൊല്ലപ്പെട്ട സംഭവം കാബൂള്‍ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട് .
ഇതിനിടെ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ആയിരക്കണക്കിന് ആളുകളാണ് യുവതിയെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു . 2012 ല്‍ അമേരിയ്ക്കയുടെ അധീനതയിലുള്ള ബര്‍ഗാം ജയിലില്‍ ഖുറാന് കത്തിച്ചുവെന്ന് ആരോപിച്ച് അഞ്ച് ദിവസത്തോളം അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു.
Discussion about this post