മുംബൈ: എസ്. രാജമൗലിയുടെ ബാഹുബലി രണ്ടാംഭാഗത്തെ വിമര്‍ശിച്ച് നടനും നിരൂപകനുമായ കെ.ആര്.കെ രംഗത്ത്. ആദ്യ ഭാഗത്തിന്റെ 10 ശതമാനം പോലുമെത്താല് രണ്ടാം ഭാഗത്തിനായില്ല. ആദ്യഭാഗത്തിന്റെ വിജയം ഉപയോഗിച്ച് രാജമൗലി പ്രേഷകരെ കബളിപ്പിക്കുകയാണ് ചെയ്തതെന്നും കെ.ആര്.കെ ട്വിറ്ററില്‍ കുറിച്ചു.
തന്റെ മൂന്ന് മണിക്കൂര്‍ സമയവും 3000 രൂപയും ബാഹുബലി കണ്ട് വെറുതെ കളഞ്ഞെന്നും മോശം സംവിധായകനാണ് രാജമൗലിയെന്നും കെ.ആര്.കെ ട്വിറ്ററില്‍ പറയുന്നു. സിനിമയുടെ റിവ്യൂ വൈകുന്നേരം പോസ്റ്റ് ചെയ്യുമെന്നും കെ.ആര്.കെ ട്വിറ്ററില്‍ അറിയിച്ചു.
അതേസമയം കെ.ആര്.കെയുടെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.
നേരത്തെ മോഹന്‍ലാലിനെ പരിഹസിച്ച് ട്വീറ്റ് ചെയ്തതിന് കെ.ആര്.കെയെ മോഹന്‍ലാലിന്റെ ആരാധകര്‍ കടുത്ത വിമര്‍ശനം നടത്തിയിരുന്നു. എം.ടിയുടെ തിരക്കഥയില്‍ പുറത്തിറങ്ങുന്ന രണ്ടാംമൂഴം സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത് സംബന്ധിച്ചായിരുന്നു കെ.ആര്.കെയുടെ വിമര്‍ശനം.
https://twitter.com/kamaalrkhan/status/857832653038342144?ref_src=twsrc%5Etfw&ref_url=http%3A%2F%2Fwww.madhyamam.com%2Fmovies%2Fmovies-news%2Fbollywood%2Fbahubali-2-bad-filim-krk%2F2017%2Fapr%2F28%2F260107
https://twitter.com/kamaalrkhan/status/857838721420320768?ref_src=twsrc%5Etfw&ref_url=http%3A%2F%2Fwww.madhyamam.com%2Fmovies%2Fmovies-news%2Fbollywood%2Fbahubali-2-bad-filim-krk%2F2017%2Fapr%2F28%2F260107
https://twitter.com/kamaalrkhan/status/857839219275833344?ref_src=twsrc%5Etfw&ref_url=http%3A%2F%2Fwww.madhyamam.com%2Fmovies%2Fmovies-news%2Fbollywood%2Fbahubali-2-bad-filim-krk%2F2017%2Fapr%2F28%2F260107
Discussion about this post