ഇസ്ലമാബാദ്:പാക്കിസ്ഥാന് പിടിച്ചെടുത്ത 57 മത്സ്യബന്ധന ബോട്ടുകള്‍ മോചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പിടിച്ചെടുത്ത കപ്പല്‍ ഉള്‍പ്പടെയുള്ള മതസ്യബന്ധന ബോട്ടുകളാണ് വിട്ടു തരുന്നതെന്ന് പാക്കിസ്ഥാന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യ-പാക് നയതന്ത്രചര്‍ച്ചകളുടെ വിജയമാണ് ബോട്ടുകള്‍ മോചിക്കാനെടുത്ത തീരുമാനത്തിന് പിന്നില്‍. നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് പങ്കെടുത്തിരുന്നു. മാര്‍ച്ച് 8ന് എട്ടംഗ ഇന്ത്യന്‍ പ്രതിനിധി സംഘം പാക്കിസ്ഥാനിലെത്തി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. പാക്കിസ്ഥാന് മറൈന്‍ ഡിപ്പാര്‍ട്ടമെന്റിന്റെ കൈവശത്തിലുള്ള ബോട്ടുകള്‍ വിട്ടു കിട്ടുന്നതിനായി നടപടികള്‍ ഈ സംഘം ചര്‍ച്ച ചെയ്ത് പൂര്‍ത്തിയാക്കുകയും ചെയ്തു.
മിക്ക ബോട്ടുകളും നല്ല കണ്ടീഷണില്‍ തന്നെയാളുള്ളതെന്ന് പ്രതിനിധി സംഘം പരിശോധിച്ച് ബോധ്യപ്പെട്ടതാണ്. ഈ ബോട്ടുകള്‍ ഇന്ന് തന്നെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടക്കും. ഇന്ത്യന്‍ സംഘം ഇവ അവിടെ വച്ച് സ്വീകരിക്കുമെന്നും പാക് പ്രതിനിധി പറഞ്ഞു. പിന്നീടിവ യഥാര്‍ത്ഥ ഉടമകള്‍ക്ക് കൈമാറും. ഉപയോഗ ശൂന്യമായ ബോട്ടുകള്‍ കൈമാറില്ലെന്നും പാക്കിസ്ഥാന് അറിയിച്ചു.
പാക്കിസ്താന് സമുദ്രര്തിര്ത്തി ലംഘിച്ചുവെന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികളെയും ബോട്ടും പാക്കിസ്ഥാന് പിടികൂടിയിരുന്നത്. മത്സ്യത്തൊഴിലാളികളെ നേരത്തെ വിട്ടയച്ചിരുന്നു.
Discussion about this post