റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി 2: ദ കണ്ക്ലൂഷന്. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ ഈ ചിത്രത്തിന് വേണ്ടി അഞ്ചു വര്‍ഷത്തോളമാണ് ഇതിലെ താരങ്ങള്‍ മാറ്റിവച്ചത്. ഇവര്‍ക്ക് എത്ര പ്രതിഫലം ലഭിച്ചു എന്നറിയാന്‍ ഒരു ആകാംക്ഷ കാണില്ലേ പ്രേക്ഷകര്‍ക്ക്??
ചിത്രത്തിലെ നായകനായ പ്രഭാസിന് 25 കോടിയാണ് പ്രതിഫലം. വില്ലനായി തിളങ്ങിയ റാണ ദഗുപതിക്ക് ലഭിച്ചത് 15 കോടിയും. ശിവകാമിയെ അവതരിപ്പിച്ച് ആരാധകരെ ആവേശത്തിലാഴ്ത്തിയ രമ്യാ കൃഷ്ണന് രണ്ടരകോടിയും അനുഷ്കയ്ക്കും തമന്നയ്ക്കും അഞ്ച് കോടിയും വീതമാണ് പ്രതിഫലം. ചിത്രത്തിനായി രണ്ട് വര്‍ഷം മാറ്റിവച്ച കട്ടപ്പയ്ക്ക് രണ്ട് കോടിയാണ് പ്രതിഫലം.
അതേസമയം രാജമൗലിയുടെ പ്രതിഫലം ഞെട്ടിക്കുന്നതാണ്. നിര്‍മാതാക്കളുമായി ലാഭത്തിന്റെ വിഹിതം പങ്കുവയ്ക്കാനാണ് രാജമൗലിയുടെ കരാര്‍. 450 കോടിയിലധികം ചെലവാക്കിയാണ് രണ്ട് ഭാഗങ്ങളും നിര്‍മിച്ചിരിക്കുന്നത്. രണ്ടിന്റെയും കളക്ഷന്‍ രണ്ടായിരം കോടി കവിയുമെന്നാണ് കരുതുന്നത്. അപ്പോള്‍ ആയിരത്തി അഞ്ഞൂറു കോടിയിലധികം ലാഭമുണ്ടായാലും അഞ്ഞൂറു കോടിയോളം രാജമൗലിക്ക് ലഭിക്കും.
Discussion about this post