കൊച്ചി: രണ്ട് വര്‍ഷം മുമ്പ് കെ എം മാണിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ആഷിഖ് അബുവിനെ തിരിച്ച് ട്രോളി സോഷ്യല്‍ മീഡിയ. ബാര്‍ കോഴ വിവാദത്തില്‍ മാണി പെട്ടിരിക്കുന്ന സമയത്താണ് അഷ്ടിക്ക് വകയില്ലാതെ കഷ്ടപ്പെടുന്ന നമ്മുടെ മാണിസാറിന് കുറച്ചു കോടികള്‍ കൂടി നമ്മള് നാട്ടുകാര്‍ പിരിച്ചുകൊടുക്കണം. എന്റെ വക 500 രൂപ എന്ന് ആഷിഖ് അബു പോസ്റ്റിട്ടത്. പോസ്റ്റിട്ടതോടെ ലൈക്കുകളുടെ എണ്ണം ആയിരങ്ങളായി. അതില്‍ തന്നെ പിന്തുണച്ച പലരും കെഎം മാണിയുടെ വീട്ടിലേക്ക് മണിയോഡറായി പണവും അയച്ചുകൊടുത്തു.
എന്നാല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് മാണിയുടെ പാര്‍ട്ടിക്ക് സിപിഎം പിന്തുണ നല്‍കിയതോടെയാണ് ആഷിഖ് അബുബിന്റെ പോസ്റ്റ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാകുന്നത്.
നമ്മുടെ പാര്‍ട്ടിയിലേക്ക് തന്നെ ഭാവിയില്‍ വരും എന്ന് കരുതിയിട്ടായിരുന്നോ അന്ന് ഇങ്ങനെ തുടക്കമിട്ടതെന്നാണ് ചിലരുടെ വാദം. എന്നാല്‍ ചിലര്‍ ആ പ്ലാസ്റ്റിക് അബു എവിടെ പോയി? ഇവിടെ എന്റെ വക 500 ഉണ്ടായ്നും..മൂപ്പര്‍ക്ക് എലിവിഷം മേടിക്കാന്‍. മറ്റാരുത്തന്റെ കമന്റാകട്ടെ ഇങ്ങനെ ഉളുപ്പില്ലായ്മ മാറുന്ന മരുന്നുണ്ടെങ്കില്‍ ഇത്തിരിവാങ്ങി കഴിക്കാന്‍ ആഷിക് അബുവിനും ഓന്റെ കെട്ടിയോള്‍ക്കും എന്റെ വക 500… അങ്ങനെ പോകുന്നു ആഷീഖ് അബുവിനെതിരെയുള്ള പോസറ്റുകള്‍.
Discussion about this post