നാഗപൂര്‍:ഹിന്ദുമതത്തിലെ ജാതി വിവേചനത്തിനെതിരെ ആര്‍എസ്എസ്. ജാതിയുടെ പേരില്‍ നിലനില്‍ക്കുന്ന വിവേചനവും തൊട്ടുകൂടായ്മയുമാണ് ഹിന്ദു സമൂഹം നേരിടുന്ന പ്രശ്നം. ഇത് കൊണ്ട് കൂടിയാണ് ഹിന്ദുമതവിശ്വാസികള്‍ മതപരിവര്‍ത്തനം നടത്തുന്നതെന്ന് ആര്‍എസ്എസ്. ആര്‍എസ്എസ് ആവാധ് പ്രാന്ത് സംഘ്ചാലക് പ്രഭു നാരായണ്‍ ശ്രീവാസ്തവ പറഞ്ഞു.
ഹിന്ദുക്കള്‍ മതംമാറുന്നതിന് ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും ശ്രീവാസ്തവ പറഞ്ഞു. ഓള് ഇന്ത്യ പ്രതിനിധി സഭാ യോഗത്തില്‍ പാസ്സാക്കിയ പ്രമേയത്തെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരുടെയും മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നാണ് തന്റെ അഭിപ്രായം. നിര്‍ബന്ധിത ഘര്‍ വാപ്സിയും നിര്‍ബന്ധിത മതപരിവര്‍ത്തനവും ശരിയല്ല. പ്രലോഭനത്തിലൂടെയോ ഭീഷണിയിലൂടെയോ മതപരിവര്‍ത്തനമോ ഘര്‍ വാപ്സിയോ നടത്തരുത്. ചേരിനിവാസികള്‍ നേരിടുന്ന ജാതിവിവേചനം അവസാനിപ്പിക്കാന്‍ ആര്‍എസ്എസ് ഇടപെടുന്നുണ്ട്. ഹിന്ദുമതത്തില്‍ ഐക്യം രൂപപ്പെടണം. പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ജനങ്ങളുമായി ഇന്ത്യക്കാര്‍ക്ക് രക്തബന്ധമുണ്ടെന്നും ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു.
ജൂണ്‍ 21 അഖിലേന്ത്യാ യോഗ ദിനമായി ആചരിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം സ്വാഗതം ചെയ്ത് ആര്‍എസ്എസ് പ്രമേയം പാസ്സാക്കിയതായി ശ്രീവാസ്തവ പറഞ്ഞു. വിദ്യാഭ്യാസത്തില്‍ മാതൃഭാഷയുടെ പ്രാധാന്യം ഉറപ്പാക്കണമെന്ന പ്രമേയവും ആര്‍എസ്എസ് പാസ്സാക്കി.പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയില്‍ നടത്തുന്നുവെന്നത് രക്ഷിതാക്കള്‍ ഉറപ്പ് വരുത്തണം.
Discussion about this post