ഡെന്‍വര്‍: ഐ ഫോണ്‍ എടുത്തുകൊണ്ട് പോയതിന് കൊലപ്പെടുത്താന്‍ ശ്രമിച്ച മകള്‍ക്കെതിരെ മാതാവ് പോലീസ് പരാതി നല്കി. കൊളഡോറയില് 12 കാരിയാണ് മാതാവിന്റെ പരാതിയില്‍ അറസ്റ്റിലായത്. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് മകള്‍ തന്നെ കൊല്ലാനൊരുങ്ങി എന്നാണ് മാതാവിന്റെ പരാതി.
പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന ഐ ഫോണ്‍ മാതാവ് എടുത്ത് ഒളിപ്പിച്ചു വെച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതക ശ്രമത്തിന് കാരണം. രണ്ടു സംഭവങ്ങളില്‍ ഒന്നില്‍ വിഷം കലര്‍ത്തിയ ഭക്ഷണം മാതാവ് ഉപയോഗിക്കുകയും ചെയ്തതായി വിവരമുണ്ട്. ചികിത്സയിലായിരുന്ന ഇവരെ പിന്നീട് ആശുപത്രിയില്‍ നിന്നും വിട്ടയച്ചു.
മാര്‍ച്ച് 2 ന് നടന്ന ആദ്യ ശ്രമത്തില്‍ മാതാവിന് വിഷദ്രാവകം ഒഴിച്ച് പ്രഭാതഭക്ഷണം തയ്യാറാക്കി കൊടുക്കുകയായിരുന്നു. കുടിക്കാന്‍ നല്കിയ പാനീയത്തിലെ നിറ വ്യത്യാസവും പതയും കണ്ടതിനെത്തുടര്‍ന്ന് മകള്‍ക്ക് അബദ്ധം പറ്റിയതാകുമെന്ന് വിചാരിച്ചു കുടിക്കാന്‍ കൂട്ടാക്കിയില്ല.
എന്നാല്‍ നാലു ദിവസം കഴിഞ്ഞപ്പോള്‍ കിടപ്പുമുറിയില്‍ മാതാവ് വെച്ചിരുന്ന വെള്ളത്തിലും പെണ്‍കുട്ടി ദ്രാവകം ഒഴിച്ചു. ദ്രാവകത്തിന്റെ മണം ശ്രദ്ധയില്‍ പെട്ട മാതാവ് സംശയിക്കുകയും മകളെ ചോദ്യം ചെയ്തപ്പോള്‍ പദ്ധതിയെക്കുറിച്ച് മകള്‍ തന്നെ പറയുകയായിരുന്നു.
പിന്നീട് മാതാവ് തന്നെയാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസ് നടത്തിയ പരിശോധനയില്‍ മതിയായ തെളിവ് ലഭിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ എടുത്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
Discussion about this post