കോഴിക്കോട്: ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ സജീവന്റെ വീടിനു നേരെ കല്ലേറ്. ജനല്‍ ചില്ലുകള്‍ തകര്‍ന്നു വടകര വള്ളിയോട് ഉള്ള വീടിനു നേരെയാണ് കല്ലേറുണ്ടായത്.
അഞ്ചു മിനിട്ടോളം കല്ലേറുണ്ടായി. അടുത്തുള്ള വീട്ടുകാര്‍ ലൈറ്റിട്ടപ്പോള്‍ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. സജീവനും മറ്റ് കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. ഇവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
ഇന്നലെ ജില്ലയില്‍ നടന്ന ഹര്‍ത്താലില്‍ നിരവധി പാര്‍ട്ടി ഓഫീസുകളും വാഹനങ്ങളും തകര്‍ത്തിരുന്നു.വെള്ളിയാഴ്ച പുലര്ച്ചെ് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ബോംബേറുണ്ടായതിനെത്തുടര്ന്നാണ് എല്‍.ഡി.എഫ്. ജില്ലയില്‍ ഹര്‍ത്താല്‍ നടത്തിയത്. വടകര, കൊയിലാണ്ടി താലൂക്കുകളില്‍ ആര്.എസ്.എസിന്റെ നേതൃത്വത്തിലും ഹര്‍ത്താല്‍ നടത്തിയിരുന്നു.
Discussion about this post