ഫസല്‍ വധക്കേസില്‍ കള്ളമൊഴിയെടുത്തുവെന്ന് ആരോപണമുയര്‍ന്ന പോലിസുകാരെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ ബിജെപി. സുബീഷിന്റെ മൊഴിയില്‍ തുടരന്വേഷണം വേണ്ടെന്ന് സിബിഐ കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ വിഷയത്തില്‍ കോടതിയെ സമീപിക്കാനാണ് സുബീഷിന്റെ തീരുമാനം എന്നറിയുന്നു. സിപിഎം ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും സുബീഷിന് എല്ലാ പിന്തുണയും നല്‍കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.
ഫസല്‍ വധക്കേസില്‍ ആര്‍എസ്എസുകാര്‍ക്ക് പങ്കുണ്ടെന്ന് മറ്റൊരു കേസില്‍ അറസ്റ്റിലായ സുബീഷ് മൊഴി നല്‍കിയതയാണ് പോലിസ് കോടതിയെ അറിയിച്ചത്. മൊഴി രേഖപ്പെടുത്തിയതിന്റെ വീഡിയൊ പകര്‍പ്പും ഇവര്‍ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ മൊഴി വിശ്വസനീയമല്ല എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
നേതാക്കള്‍ പ്രതിയായ കേസ് അട്ടിമറിക്കാനുള്ള സിപിഎം ശ്രമം പരാജയപ്പെട്ടുവെന്ന് ബിജെപി നേതാവ് എം.ടി രമേശ് പ്രതികരിച്ചു. പോലിസിനെ കൂട്ടുപിടിച്ച് ഏത് വിധേനയും കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് പോലിസ് നടത്തുന്നത്. ആര്‍എസ്എസിന് കുടുക്കാന്‍ നടത്തിയ ഗൂഢാലോചനയാണ് സുബീഷിനെ മര്‍ദ്ദിച്ച് മൊഴി രേഖപ്പെടുത്താന്‍ ഇടയാക്കിയത്. വിഷയത്തില്‍ പോലിസ് സിപിഎം ഗൂഢാലോചന അന്വേഷിക്കണമെന്നും എം.ടി രമേശ് ആവശ്യപ്പെട്ടു.
ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുബീഷ് കോടതിയെ സമീപിച്ചാല്‍ എല്ലാ സഹായവും നല്‍കുമെന്ന ്ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും പറഞ്ഞു.
Discussion about this post