കീര്‍ത്തി സുരേഷിന് ഇപ്പോള്‍ തമിഴില്‍ തിരക്കാണ്. മലയാള സിനിമയില്‍ നിന്ന് തമിഴകത്തെത്തിയ കീര്‍ത്തി സുരേഷിന്റെ ആദ്യ ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ നടിയെ തേടി അവസരങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. എ.എല്‍.വിജയ് സംവിധാനം ചെയ്യുന്ന ‘ഇതു എന്ന മായം ‘എന്ന സിനിമയില്‍ കീര്‍ത്തിയാണ് നായിക.ഈ ചിത്രത്തില്‍ വിക്രം പ്രഭുവാണ് കീര്‍ത്തിയുടെ നായകന്.
ശിവകാര്ത്തികേയന് നായകനാവുന്ന രജനി മുരുഗന് എന്ന സിനിമയുടെ അവസാനഘട്ട ചിത്രീകരണത്തിലാണ് കീര്‍ത്തിയപ്പോള്‍. കൊടൈക്കനാലിലാണ് സിനിമയുടെ ഷൂട്ടിംഗ് .
ഡീകെ സംവിധാനം ചെയ്യുന്ന രണ്ട് നായകന്മാരുള്ള കാവലൈവേന്തം എന്ന ചിത്രത്തിലും കീര്‍ത്തി നായികയായുണ്ട്.ജീവയും ,ബോബി സിംഹുമാണ് ഈ ചിത്രത്തില്‍ നായകന്മാര്. ഈ ചിത്രത്തിനായി കീര്‍ത്തി ഇപ്പോള്‍ കരാറൊപ്പിട്ടിരിക്കുകയാണ്. രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. രണ്ടാമത്തെ നായികയെ തീരുമാനിച്ചിട്ടില്ല.
Discussion about this post