ലോസ്ആഞ്ചെലെസ്: മൺമറഞ്ഞു പോയ പൂർവികർക്ക് വേണ്ടി ബലിധർപ്പണം നടത്തുന്നതാണ് കർക്കടക വാവു ബലി. അമേരിക്കയിലെ ലോസ്ആഞ്ചെലെസിലും കര്‍ക്കിടക വാവു ബലിക്കുള്ള സംവിധാനമൊരുങ്ങുകയാണ്. കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ ഓര്ഗനൈസേഷന് ഓഫ് ഹിന്ദുമലയാളീസ് (ഓം) ആണ് ബലിക്കുള്ള സംവിധാനമൊരുക്കുന്നത്.
ജൂലൈ 23 ഗായത്രിപരിവാര്ക്ഷേത്രത്തിലാണ് ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തിരിക്കുന്നതെന്ന് ഓം പ്രസിഡണ്ട് രമാ നായരും സെക്രട്ടറി വിനോദ് ബാഹുലേയനും അറിയിച്ചു.
രാവിലെ ഒന്‍പതു മുതല്‍ തര്‍പ്പണത്തിനുള്ള സൗകര്യമുണ്ട്. പ്രവാസിമലയാളികളുടെ വളരെകാലമായ ഒരാഗ്രഹത്തിനു സഹായമൊരുക്കാന്‍ കഴിഞ്ഞതില്‍ അതിയായ ചാരിതാര്‍ഥ്യമുണ്ടെന്നു പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പത്മനാഭഅയ്യര്‍, രവിവെള്ളത്തിരി എന്നിവര്‍ പറഞ്ഞു.കൂടുതല്‍ വിവരങ്ങള്‍ക്ക് www.ohmcalifornia.org സന്ദര്‍ശിക്കുക
Discussion about this post