തിരുവനന്തപുരം: വിവാദം ഉല്പാദിപ്പിക്കുന്ന ഫാക്ടറിയായി സര്‍ക്കാര്‍ മാറുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മന്ത്രിസഭയെന്നത് വിദ്യാര്‍ത്ഥികളും ഹെഡ്മാസ്റ്ററുമല്ലെന്നും കാനം പറഞ്ഞു.
ഗവര്‍ണര്‍ വിളിച്ചുവരുത്തിയപ്പോള്‍ ഓടിപ്പോയ മുഖ്യമന്ത്രി പിണറായി വിജയനെ കാനം വിമര്‍ശിച്ചു. ഗവര്‍ണറുടെ വിളിച്ചപ്പോള്‍ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയെ പോലെ പോയി. പോയത് നല്ലതെങ്കിലും നടപടി ഭരണഘടനാപരമല്ല. ഗവര്‍ണറായാലും മന്ത്രിമാരായാലും ഇല്ലാത്ത അധികാരം പ്രയോഗിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രിയുടെ നടപടി ശരിയായില്ലെന്നും കാനം വിമര്‍ശിച്ചു.
മന്ത്രിസഭയ്ക്ക് മേല്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമാണുള്ളതെന്ന് ചോദിച്ച കാനം സെക്രട്ടറിയേറ്റിലും അധികാര കയ്യേറ്റം നടക്കുന്നുണ്ടെന്ന് ചൂണ്ടി കാണിച്ചു. പണിമുടക്ക് നടത്തിയ കെഎസ്ആര്‍ടിസി ജീവനക്കാരെ സ്ഥലം മാറ്റിയതിനെതിരെയും കാനം രാജേന്ദ്രന് വിമര്‍ശനം ഉന്നയിച്ചു. ഇത്തരം നടപടികള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്.
Discussion about this post